തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടാനും തീരുമാനമായി. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ആശുപത്രികളും പെട്രോള്‍ പമ്പുകളും തുറന്നു പ്രവര്‍ത്തിക്കും.
അതേസമയം കേരളത്തില്‍ ഇന്ന് 28 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 25 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.
കാസര്‍ഗോഡ് ജില്ലയില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ഇവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലകളില്‍ പ്രത്യേക കൊവിഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ അഞ്ചുമണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.
ഇതില്‍ കാസര്‍ഗോഡ് ജില്ലയില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് 5 മണിവരെയായിരിക്കും കടകള്‍ പ്രവര്‍ത്തിക്കേണ്ടത്. അതേസമയം മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ സമയക്രമം ബാധകമല്ല.
പൊതുഗതാഗതം ഉണ്ടാവില്ലെന്നും എന്നാല്‍ സ്വകാര്യവാഹനങ്ങള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. സംസ്ഥാനത്തെ റസ്റ്റോറന്റുകള്‍ പൂട്ടാനും തീരുമാനമായിട്ടുണ്ട്. എന്നാല് ഹേം ഡെലിവറികള്‍ അനുവദിക്കും.
അതിഥി തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാത്ത സാഹചര്യമാണ് ഉള്ളത് ഇവര്‍ക്ക് ഭക്ഷണം ഉറപ്പ് വരുത്തുമെന്നും അവര്‍ക്ക് താമസത്തിനുള്ള പ്രത്യേക ക്യാമ്പും ം പരിശോധനയും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…