തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന സന്ദീപ് നായര്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന് സി.പി.ഐ.എം. ഇത്തരം പ്രചാരവേല കൊണ്ടുവരാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ് തിരുവനന്തപുരം സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
‘സന്ദീപ് നായര്‍ ബി.ജെ.പി യുടെ പ്രധാന പ്രവര്‍ത്തകനാണ്. ബി.ജെ.പി യുടെ തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ എസ്.കെ.പി രമേശിന്റെ സ്റ്റാഫാണ് സന്ദീപ്.’
ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചാല്‍ അതിലെ പ്രൊഫൈല്‍ ചിത്രം തന്നെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ കൂടെ സന്ദീപ് ഒന്നിച്ചു നില്‍കുന്ന ചിത്രമാണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
2015-ലും മറ്റുമുള്ള പോസ്റ്റുകളില്‍ കടുത്ത ബി.ജെ.പി അനുഭാവിയായിട്ടാണ് സന്ദീപ് സ്വയം അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിലെ ജീവനക്കാരനായിരുന്നു ആദ്യം സന്ദീപ്. പിന്നീട് പല ആളുകളുടെ ഡ്രൈവരായി ജോലി ചെയ്തു. തിരുവനന്തപുരം നഗരത്തിലെ ഒരു ബി.ജെ.പി കൗണ്‍സിലറുടെ ഡ്രൈവറായും ജോലി ചെയ്തു.
2015 മുതലിങ്ങോട്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലാണ് ബി.ജെ.പി ആഭിമുഖ്യം പ്രകടമായി സന്ദീപ് കാണിച്ചിരിക്കുന്നത്. നാല് വര്‍ഷം മുമ്പുള്ള പോസ്റ്റുകളുടെ കമന്റുകളില്‍ എന്നും താന്‍ ബി.ജെ.പിയാണെന്നും കുമ്മനം സ്വന്തം വീട്ടിലുണ്ടെന്നും അവിടെ തങ്ങളെല്ലാവരും ഉണ്ടെന്നും സന്ദീപ് എഴുതിയിരിക്കുന്നത് കാണാം.
നേരത്തെ സന്ദീപ് നായര്‍ സി.പി.ഐ.എം ബ്രാഞ്ച് അംഗമാണെന്ന് അമ്മ ഉഷ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മകന് സ്വര്‍ണക്കടത്തുകേസുമായി ബന്ധമില്ല. കടയുടെ ഉദ്ഘാടനത്തിനാണ് സ്വപ്നയെ കണ്ടത്.
അല്ലാതെ രണ്ട് തവണ കൂടി കണ്ടിട്ടുണ്ട്. കൂടുതലൊന്നും അറിയില്ലെന്നും സന്ദീപിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…