Categories: KeralaTop Stories

ലക്ഷം ശമ്പളമുളള സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത; പത്താംക്ലാസ് പാസായിട്ടില്ലെന്ന് സഹോദരൻ; സ്വപ്നയെ കുറിച്ച് അമ്മ പ്രഭാകുമാരി

ആരാണ് സ്വപ്ന?

സ്വപ്ന സുരേഷ് ജനിച്ചത് അബുദാബിയിലാണ്. പഠിച്ചതും വളർന്നതുമെല്ലാം അവിടെ തന്നെ. തിരുവനന്തപുരം ബാലരാമപുരം രാമപുരം സ്വദേശിയായ പിതാവിന് അബുദാബിയിലായിരുന്നു ജോലി. ബാർ ഹോട്ടൽ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തിൽ തന്നെ സ്വപ്ന ബിസിനസ്സിൽ പങ്കാളിയായി. പതിനെട്ടാം വയസ്സിൽ തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായി വിവാഹം. ഭർത്താവുമായി ചേർന്നായി പിന്നീട് ഗൾഫിലെ ബിസിനസ്. സാമ്പത്തിക ബാധ്യത അധികരിച്ചതോടെ ബിസിനസ് പൊളിഞ്ഞ് മകളുമായി നാട്ടിലെത്തി. വൈകാതെ വിവാഹമോചിതയായി. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. ഏഴു വർഷം മുൻപ് മറ്റൊരാളെ വിവാഹം ചെയ്തു. ഇതിൽ ഒരു മകനാണുള്ളത്.

വട്ടിയൂർക്കാവ് താമസിച്ചുവന്ന അച്ഛൻ സുരേഷ് ഇക്കഴിഞ്ഞ ഏപ്രിൽ 20നാണ് മരിച്ചത്. സ്വപ്നക്ക് ബ്രൈറ്റിനെ കൂടാതെ മറ്റൊരു സഹോദരൻ കൂടിയുണ്ട്.

സ്വപ്നയെ കുറിച്ച് അമ്മ പ്രഭാകുമാരി പറയുന്നത്

മകൾ ഇങ്ങനെയൊരു ബന്ധത്തിൽപ്പെട്ടതിന്റെ അമ്പരപ്പിലാണ് ഞാൻ. സത്യത്തിനൊപ്പമേ ഞാൻ നിൽക്കൂ. പുറത്തുവരുന്ന കാര്യങ്ങൾ ഞെട്ടലോടെയാണ് കേൾക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയും മകളുമായി സംസാരിച്ചു. ഞായറാഴ്ച വരുമെന്ന് പറഞ്ഞാണ് ഫോൺ വെച്ചത്. പിന്നീട് വിളിക്കാൻ പറ്റിയില്ല. സ്വപ്നയുടെ സഹോദരൻ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് സ്വപ്ന മക്കളുമായി വരുന്നത്. മകൾ ആഡംബര ജീവിതം നയിക്കുന്നതായി തോന്നിയിട്ടില്ല.

സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവുമായി എന്താണ് ബന്ധം?

സ്വപ്ന സുരേഷിന്റെ ഫോട്ടോയും വാർത്തകളും പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ട്രോളുകളും വ്യാജ സന്ദേശങ്ങളുമാണ് പ്രചരിച്ചത്.  സ്വപ്നയുടെ സ്വദേശത്തു നിന്നും പല തവണ എം എൽ എ ആയ സംസ്ഥാനത്തെ കോൺഗ്രസിന്റെ മുൻ നിര നേതാക്കളിൽ ഒരാളായ തമ്പാനൂർ രവിയുടെ  മരുമകളെന്ന നിലയിലായിരുന്നു പ്രചരിപ്പിച്ചത്.  ഇതിനെതിരെ തമ്പാനൂർ രവി ഡിജിപ്പ് പരാതിയും നൽകി.

ജോലിയ്ക്ക് ഉമ്മൻ ചാണ്ടി സഹായിച്ചോ ?

യു ഡി എഫ് ഭരണകാലത്ത് തിരുവനന്തപുരത്തെ  കോൺസുലേറ്റിൽ ജോലി നേടിയത്  എന്നതാണ് അടുത്ത ആരോപണം. ന്യൂഡൽഹിയിലെ എംബസി,  മുംബൈയിലെ കോൺസുലേറ്റ്  എന്നിവയ്ക്കു ശേഷം യു എ ഇയുടെ ഇന്ത്യയിലെ മൂന്നാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും  നയതന്ത്ര ഓഫീസായിരുന്നു ഇത്.  എന്നാൽ തിരുവനന്തപുരം മണക്കാട് ഒരു കെട്ടിടത്തിൽ യു എ ഇ കോൺസുലേറ്റ്  2016 ഒക്ടോബർ 20 നാണ് ആരംഭിച്ചത്. ഗവർണർ പി സദാശിവവും  മുഖ്യമന്ത്രി പിണറായി വിജയനും  ശശി തരൂർ എംപിയും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സ്വപ്നയുടെ വളർച്ച

സ്വപ്ന ബിസിനസ് രംഗത്ത് കുറഞ്ഞ നാളുകൾ കൊണ്ട് നേടിയത് അത്ഭുതകരമായ വളർച്ചയായിരുന്നു. അറബിക് അടക്കം വിവിധ ഭാഷകൾ അനായാസം സംസാരിക്കാനും സ്വപ്നക്ക് കഴിവുണ്ടായിരുന്നു. ഇതിനിടയിൽ 39കാരിയായ സ്വപ്ന തലസ്ഥാനത്തെ വൻകിട വ്യവസായികളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഇവരുടെ സഹായത്തോടെ വീണ്ടും ഗൾഫിലേക്ക് പോയ സ്വപ്ന പിന്നീട് മടങ്ങിയെത്തി. ആദ്യം ശാസ്തമംഗലത്തെ എയർ ട്രാവൽസിൽ ജീവനക്കാരിയായി. രണ്ടുവർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. 2013ലാണ് എയർഇന്ത്യയുടെ ഗ്രൗണ്ട് ഹാന്റിംലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സിൽ ജോലിയിൽ കയറിയത്. അവിടെ നിന്നാണ് യുഎഇ കോൺസുലേറ്റില്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതയായത്.

വിവിധ ഭാഷകളിലെ പ്രാവീണ്യവും ആകർഷണീയമായ പെരുമാറ്റവും വഴി ഭരണതലത്തിലും ഉദ്യോഗസ്ഥരിലും അതിവേഗം സ്വാധീനമുണ്ടാക്കാൻ സ്വപ്നക്കായി. കഴിഞ്ഞവർഷം യുഎഇ കോൺസുലേറ്റിലെ ജോലി വിട്ടു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നാണ് കോൺസുലേറ്റിൽ നിന്ന് ലഭിക്കുന്ന വിവരം. എയർ ഇന്ത്യ സാറ്റ്സിൽ സ്വപ്നയ്ക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

ബിരുദമെടുക്കുന്നതിന് മുൻപ് ഇത്തിഹാദ് എയർവെയ്സ്, സൗത്ത് ആഫ്രിക്കൻ എയർവെയ്സ്, കുവൈറ്റ് എയർവയ്സ് എന്നിവയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിരുന്നു. 2005 മുതൽ 2016വരെ മാത്രം ഏഴ് സ്ഥാപനങ്ങളിലാണ് ജോലി നോക്കിയത്. 2012 മുതൽ 2014 വരെ തിരുവനന്തപുരത്തെ വിവിധ എച്ച്ആർ കമ്പനികളിലായിരുന്നു ജോലി.

ഐടി വകുപ്പിലെ ജോലി

കോൺസുലേറ്റിലെ ജോലി ഇല്ലാതായി ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന ഐടി വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജരായും  സ്പേസ് പാർക്കിൽ പ്രോജക്ട് കൺസൾട്ടന്റായും സ്വപ്ന കരാർ നിയമനം നേടി. ഇത് ആറുമാസം കരാർ ആയിരുന്നു എന്നാണ് ഐ ടി  ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയെന്ന വിവരം മറച്ചുവച്ചായിരുന്നു ഐടി വകുപ്പിൽ സ്വപ്ന ജോലി ചെയ്തത്. യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്ത് കൂടിയായ സ്വപ്നയുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്.

എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിലെ ഓഫീസർ എൽഎസ് സിബുവിനെ കള്ളക്കേസിൽ കുടുക്കിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. സിബുവിനെതിരെ കള്ളപ്പരാതി തയാറാക്കിയതും എയർ ഇന്ത്യ അന്വേഷണ സമിതിക്ക് മുൻപിൽ വ്യാജപ്പേരിൽ പെൺകുട്ടിയെ ഹാജരാക്കിയതും സ്വപ്ന സമ്മതിച്ചിരുന്നു. കഴിഞ്ഞ മാസം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അവർ എത്തിയില്ല. ചോദ്യം ചെയ്യൽ സമയത്തൊന്നും ഇവർ ഐടി വകുപ്പിൽ ജോലി ചെയ്യുന്ന വിവരം ക്രൈംബ്രാഞ്ചിനെയും അറിയിച്ചിരുന്നില്ല.

ഐടി വകുപ്പിൽ ജോലി ചെയ്യുമ്പോഴും കോൺസുലേറ്റിലെ ചില ഉന്നതരുമായുള്ള ബന്ധം നിലനിർത്തി. തലസ്ഥാനത്തെ കണ്ണായ സ്ഥലത്ത് വലിയൊരു കെട്ടിടനിർമ്മാണത്തിനും സ്വപ്ന തുടക്കം കുറിച്ചതായി കസ്റ്റംസിന് വിവരം കിട്ടി. ഒരു കാർ റിപ്പയറിംഗ് കമ്പനിയിലും നിക്ഷേപം ഉള്ളതായാണ് സ്ഥിരീകരിക്കാത്ത വിവരം. ഇതിന്റെ ഉദ്ഘാടന ചടങ്ങിൽ സ്പീക്കർക്കൊപ്പം വേദി പങ്കിടുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നു. ഐടി വകുപ്പിന് കീഴിലെ കെ ഫോൺ അടക്കമുള്ള പല പദ്ധതികളുടേയും ചർച്ചകളിലും ബിസിനസ് സംഗമത്തിലും സ്വപ്നക്ക് ഉണ്ടായിരുന്നത് പ്രധാന പങ്കായിരുന്നു.

ഇറങ്ങിയിട്ടും തുടരുന്ന ബന്ധം

2019 നവംബറിൽ കോൺസുലേറ്റിലെ ജോലി മതിയാക്കി എങ്കിലും ആ ബന്ധം ശക്തമായിരുന്നു എന്നാണ് തെളിവുകൾ. 2019 ഡിസംബർ മൂന്നിന് കോൺസുലേറ്റിൽ നടന്ന  യു എ ഇ യുടെ  നാല്പത്തിയെട്ടാമത്‌ ദേശീയ ദിനാഘോഷത്തിൽ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു സ്വപ്ന. ഇതിനു തെളിവായി കോൺസുലേറ്റിന്റെ തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ചിത്രങ്ങളുമുണ്ട്.

നക്ഷത്ര പാർട്ടികളിലെ സ്ഥിരം സാന്നിധ്യം

കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി. സർക്കാർ ഉദ്യോഗസ്ഥയും കോൺസുലേറ്റ് മുൻ ജീവനക്കാരിയും എന്ന ഇരട്ട സ്വാധീനത്തിലായിരുന്നു സ്വർണക്കടത്ത് കേസിൽ നിന്ന് സ്വപ്നയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതെന്ന ആരോപണമാണ് കോൺഗ്രസും ബിജെപിയും ഉന്നയിക്കുന്നത്. സ്വർണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതോടെ ഇവരുടെ രാഷ്ട്രീയ ബന്ധങ്ങളും കൂടുതൽ ചർച്ചയായേക്കും. ഇതിനിടെ, സ്വപ്ന സുരേഷിന്റെ ഉന്നതബന്ധങ്ങളെ കുറിച്ചും സ്വത്ത് സമ്പാദനത്തെ കുറിച്ചും കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയതായാണ് വിവരം.

Newsdesk

Share
Published by
Newsdesk

Recent Posts

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗാർഡ യൂണിറ്റ്

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…

7 hours ago

ആനന്ദ് ടി. വി. ഡയറക്ടർ ശ്രീകുമാറിന് വേൾഡ് മലയാളി കൗൺസിൽ പ്രവാസി രത്‌ന അവാർഡ്, രാജു കുന്നക്കാടിന് കലാരത്ന പുരസ്‌കാരം

ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…

10 hours ago

പൂർണമായ ഫീസ് ഇളവും 10,000 യൂറോ സ്റ്റൈപന്റും നേടി അയർലണ്ടിൽ പഠനം; ഇന്റർനാഷണൽ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് ഉറപ്പാക്കാം Just Right Consultancy വഴി

അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…

11 hours ago

ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…

1 day ago

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

1 day ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

1 day ago