തിരുവനന്തപുരം: ന്യൂദൽഹിയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട രാജധാനി സൂപ്പർഫാസ്റ്റ് സ്പെഷൽ ട്രെയിൻ തിരുവനന്തപുരത്ത് എത്തി. പുലർച്ചെ അഞ്ചുമണി കഴിഞ്ഞാണ് ട്രെയിൻ തലസ്ഥാനത്ത് എത്തിയത്.
400 പേരാണ് തിരുവനന്തപുരത്ത് ഇറങ്ങിയത്. യാത്രക്കാരിൽ ഏഴ് പേർക്കാണ് കൊവിഡ് ലക്ഷണം ഉള്ളത്. ഇതിൽ ആറ് പേർ ഇന്നലെ കോഴിക്കോട് ഇറങ്ങിയിരുന്നു. തിരുവനന്തപുരത്ത് ഇറങ്ങിയ ഒരാൾക്കാണ് രോഗലക്ഷണം ഉള്ളത്.ഇവരെ രോഗലക്ഷണമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് രോഗലക്ഷണമുള്ളയാളെ ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇയാളെ പ്രത്യേക വഴിയിൽ കൂടിയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് വൈകുന്നേരം ദില്ലിയിലേക്ക് തമ്പാനൂരിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിനാൽ റെയിൽ വേ സ്റ്റേഷനും പരിസരവും അണുവിമുക്തമാക്കുകയാണ് ഇപ്പോൾ.
198യാത്രക്കാർ കോഴിക്കോടും, രണ്ടാമത്തെ സ്റ്റോപ്പായ എറണാകുളത്ത് 269 പേരുമാണ് ഇറങ്ങിയത്. പുലർച്ചെ 1.40നാണ് ട്രെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ വിശദാംശങ്ങൾ പരിശോധിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
ഹെൽപ്പ് ഡെസ്കുകളിൽ ഉണ്ടായിരുന്ന ആരോഗ്യ വകുപ്പിലെയും പൊലീസിലെയും ജീവനക്കാരാണ് വിശദാംശങ്ങൾ ആരാഞ്ഞത്. രോഗലക്ഷണങ്ങളില്ലാത്തവർ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പോകേണ്ടിവരും.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിനു വേണ്ടി ബിജു മേനോനും ജോജു ജോർജും ആദ്യമായി…
മാർക്കോ, ചിത്രീകരണം പുരോഗമിച്ചു വരുന്ന കാട്ടാളൻ എന്നീ ചിത്രങ്ങൾക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്, മമ്മൂട്ടിയെ നായകനാക്കി…
സമൂഹമാധ്യമത്തിൽ വന്ന പരസ്യത്തിന്റെ ചുവടുപിടിച്ച് അന്വേഷണം യുകെയിലേക്കു മനുഷ്യക്കടത്തു നടത്തുന്ന ശൃംഖലയിലെ കണ്ണിയായ ഇന്ത്യൻ യുവാവ് കുടുങ്ങി.29 വയസ്സുള്ള ഇയാളുടെ…
കോർക്കിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ ഭൗതിക ശരീരം ഇന്ന് പൊതുദർശനം നടത്തും. Ronayne's ഫ്യൂണറൽ ഹോമിൽ (75…
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…