കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സമെന്റ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെമാറ്റി. മാറ്റത്തില്‍ പ്രതിഷേധിച്ച് അഡ്വ.ഷൈജന്‍ സി ജോര്‍ജ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ കസ്റ്റഡിയിലുള്ള പ്രതികളെ ആവശ്യപ്പെട്ട്എന്‍ഫോഴ്‌സ്‌മെന്റിന് വേണ്ടി രണ്ട് തവണ ഹാജരായ അഭിഭാഷകനെയാണ് ഇന്ന് അപേക്ഷ പരിഗണിക്കാനിരിക്കെ മാറ്റിയത്.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പാനലില്‍ ഇല്ലാത്ത ഹൈകോടതി അഭിഭാഷകന്‍ ടി എ. ഉണ്ണികൃഷ്ണനെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ചുമതലപ്പെടുത്തിയത്. മാറ്റത്തില്‍ പ്രതിഷേധിച്ച് ഷൈജന്‍ സി. ജോര്‍ജ് രാജിക്കത്ത് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടര്‍ മെയില്‍ അയച്ചു. രാഷ്ട്രീയ നീക്കങ്ങളാണ് തന്നെ മാറ്റിയതിന് പിന്നിലെന്ന് ഷൈജന്‍ സി ജോര്‍ജ് പ്രതികരിച്ചു.
കേസിന്റെ വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കങ്ങളും ചോദിച്ച് ഹൈകോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ വിളിച്ചിരുന്നു. എന്നാല്‍ വകുപ്പ്തല രഹസ്യവിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് താന്‍ അറിയിച്ചു. അസിസ്റ്റന്റ് സോളിസ്റ്റര്‍ ജനറലിന്റെ നിര്‍ദേശാനുസരണമാണ് വിളിക്കുന്നതെന്നാണ് വിളിച്ച അഭിഭാഷകന്‍ പറഞ്ഞത്. പുതിയതായി നിയമിച്ച ഉണ്ണികൃഷന്‍ ബിജെപി അനുഭാവിയാണ്. എല്ലാം ചേര്‍ത്ത് നോക്കുമ്പോള്‍ കേസിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളാണ് വ്യക്തമാകുന്നതെന്നും ഷൈജന്‍ സി ജോര്‍ജ് പറഞ്ഞു.
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…
റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…