Kerala

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. കെ രാമചന്ദ്രന്‍ മാസ്റ്റര്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. എ.കെ ആന്റണിമന്ത്രിസഭയില്‍ ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രിയായും ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായും കെ. കെ രാമചന്ദ്രന്‍ മാസ്റ്റര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

എ.ഐ.സി.സി അംഗവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന അദ്ദേഹം 27 വര്‍ഷക്കാലം കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. 2011ല്‍ ഇദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. മൃതദേഹം കോഴിക്കോട് കക്കോടിയിലെ വീട്ടില്‍ സംസ്‌കരിക്കും.

Newsdesk

Recent Posts

ജയൻ വന്നേരിയുടെ കാടിൻ്റെ വത്യതയും നിഗൂഢതയും നിറഞ്ഞ ചലച്ചിത്ര വിസ്മയം ‘ആരണ്യകാണ്ഡം’ ആരംഭം കുറിച്ചു

വ്യത്യസ്ഥമായ പ്രമേയങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജയൻ വന്നേരി .പശുപതി, ജനനി അയ്യർ, ഈ രണ്ട് അഭിനേതാക്കളെ മാത്രം അണിനിരത്തി…

19 mins ago

അയർലൻഡ് മലയാളി അലക്സാണ്ടർ തോമസ് അന്തരിച്ചു

ലൂക്കൻ, ഡബ്ലിൻ: മലയാളി അലക്സാണ്ടർ തോമസ് (60) അന്തരിച്ചു. ലൂക്കനിലെ 51, ലിഫി ക്രസന്റിലാണ് താമസം. ഭാര്യ ഷീബ പി.…

40 mins ago

ആശുപത്രി പാർക്കിങ് ഫീസ് പ്രതിദിനം €10 ആയി പരിമിതപ്പെടുത്താൻ HSE-യോട് നിർദേശിച്ച് സർക്കാർ

അയർലണ്ടിലെ ആശുപത്രികളിൽ രോഗികൾക്കും സന്ദർശകർക്കും ഈടാക്കുന്ന പാർക്കിങ് ഫീസ് പ്രതിദിനം പരമാവധി €10 ആയി പരിമിതപ്പെടുത്താൻ ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവിനോട്…

4 hours ago

ഹെനോക്ക് (HENOK) ദിലീപ് ചിത്രം ആരംഭിച്ചു; ഉല്ലാസ് കൃഷ്ണ സംവിധാനം,എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ് നിർമ്മാണം

ദിലീപ് ഫൊറൻസിക് സർജനായി അഭിനയിക്കുന്ന പുതിയ ചിത്രം ഹെനോക്ക് (HENOK) ആലപ്പുഴയിൽ ആരംഭിച്ചു. ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം…

16 hours ago

‘ഭൗമ’ നവംബർ പന്ത്രണ്ടിന്  അനൗൺസ്മെൻ്റെ് പോസ്റ്റർ എത്തി.

ആറ്റസ് ഫിലിംമ്പിൻ്റെ ബാനറിൽ അസം കാദിയാർ നിർമ്മിച്ച് റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭൗമ എന്ന…

17 hours ago

കോർക്കിൽ 70 കോസ്റ്റ് റെന്റൽ അപ്പാർട്ട്‌മെന്റുകൾ കുറഞ്ഞ വാടകയ്ക്ക്; അപേക്ഷ ഒക്ടോബർ 27 മുതൽ

അയർലണ്ടിലെ കോർക്കിൽ ഭവനവില വർധനയ്ക്കിടെ കുറഞ്ഞ വാടകയിൽ താമസസൗകര്യം ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായി 70 Cost Rental അപ്പാർട്ട്‌മെന്റുകൾ പ്രാദേശിക…

20 hours ago