അയർലണ്ടിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പ് നടത്തിയ കൊടുങ്ങല്ലൂർ മേത്തല ശൃംഗപുരം മണലിക്കാട്ടിൽ സൂരജിനെ (35) ഹിൽപാലസ് പൊലീസ് അറസ്‌റ്റ് ചെയ്തു. അയർലണ്ടിൽ സ്‌ഥിര താമസക്കാരനായ സൂരജ് ഹെൽത്ത് കെയർ അസിസ്‌റ്റന്റ്, നേഴ്സ് ജോലികൾക്കായിക്കായി വിസ ശരിയാക്കി നൽകാം എന്നു തെറ്റിദ്ധരിപ്പിച്ച് നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്തു. തൃപ്പൂണിത്തുറ സ്വദേശിനിയുടെ 4 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നീതു രാജ്, ബെന്നി ചാക്കോ എന്നിവർക്കെതിരെയും ഡൽഹി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന വാബിൻസ് മൾട്ടി സർവീസസ് റിക്രൂട്ടർ എന്ന കമ്പനിക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
നാന്നൂറോളം ഇന്ത്യൻ നേഴ്‌സുമാരാണ് ഐറിഷ് വിസ തട്ടിപ്പിന് ഇരയായത്. അയർലണ്ട് ഇവരുടെ പാസ്പോർട്ടുകൾക്ക് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. വിസ അപേക്ഷയ്ക്കൊപ്പം വ്യാജരേഖകൾ സമർപ്പിച്ചുവെന്നാരോപിച്ചാണ് നടപടി. സൂരജിന്റെ നിർദ്ദേശ പ്രകാരം എറണാകുളത്തെ ഏജൻസി മുഖേനയാണ് വിസയ്ക്കുള്ള അപേക്ഷയും പണവും നൽകിയത്. അപേക്ഷ നൽകിയതിന് പിന്നാലെ നേഴ്‌സുമാർക്കായി അയർലണ്ടിൽ നിന്നും ഓൺലൈനായി ഇൻ്റർവ്യൂ നടന്നു. ഇതിനുപിന്നാലെ വർക്ക് പെർമിറ്റ് എന്ന വ്യാജേനയുള്ള ഒരു രേഖ വാട്‌സാപ്പിൽ നൽകുകയും ചെയ്തു. ഒരു മാസത്തിനുള്ളിൽ വിസ വരുമെന്നും നേഴ്‌സുമാരെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി പാസ്പോർട്ട് വിലക്കിക്കൊണ്ടുള്ള ഉത്തരവാണ് ഇവർക്ക് ലഭിച്ചത്.സാങ്കേതിക പിഴവ് കാരണമാണ് ഇതെന്ന് ആദ്യം ഏജൻസി ആദ്യം അറിയിച്ചത്. എന്നാൽ പിന്നീട് ഏജൻസിയുടെ പേര് പുറത്ത് പറയരുതെന്നും അല്ലെങ്കിൽ പണം തിരികെ നൽകില്ല എന്നും ഭീഷണിയായി.
പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഈ രേഖകൾ തങ്ങൾ സ്വയം ഉണ്ടാക്കിയതാണെന്ന് ഉദ്യോഗാർഥികൾ എംബസിയെ അറിയിച്ചു.എന്നാൽ തട്ടിപ്പായിരുന്നു എന്ന് പിന്നീടാണ് മനസിലായത്. ഏജൻസി ഇപ്പോൾ യാതൊരു പ്രതികരണവും നൽകുന്നില്ല എന്നും നേഴ്‌സുമാർ അറിയിച്ചു. ഓരോരുത്തരുടെയും പക്കൽ നിന്നും ഏകദേശം നാലുലക്ഷത്തോളം രൂപ ഇയാൾ കൈപ്പറ്റിയിരുന്നു. കുറച്ചു മാസങ്ങൾക്കു മാസം മുമ്പ് അയർലണ്ടിൽ 500 നഴ്‌സുമാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് അപേക്ഷിച്ചവരാണ് ചതിയിൽ പെട്ടത്. തട്ടിപ്പിന് ഇരയായവരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത. അയർലണ്ടിൽ വിലക്ക് വന്നതോടെ ഈ നേഴ്‌സുമാർക്ക് മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും ജോലിക്ക് പോകുന്നത് പ്രയാസമാകും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…
കാനഡയിൽ പിആർ ലഭിച്ച 28 വയസ്സുള്ള കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…
മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ…
സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…
അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…