ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിന്‍റെ അന്വേഷണത്തിനായി ദുബായിലേക്ക് പോകുന്നതിന് എന്‍ഐഎ സംഘത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.
രണ്ട് ദിവസത്തിനുള്ളില്‍ എന്‍ഐഎ യുടെ രണ്ടംഗ സംഘം ദുബായിലേക്ക് യാത്ര തിരിക്കും എന്നാണ് വിവരം,
സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുക എന്നതാണ് എന്‍ഐഎ സംഘത്തിന്‍റെ ലക്‌ഷ്യം ഒപ്പം തന്നെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപെട്ട് നടന്ന ഹവാല ഇടപാടുകളെക്കുറിച്ചും എന്‍ഐഎ അന്വേഷണം നടത്തും.
സ്വര്‍ണ ക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ റോബിന്‍സണ്‍ എന്നയാളെ കസ്റ്റഡിയില്‍ എടുക്കുന്നതിനുള്ള നീക്കവും എന്‍ഐഎ നടത്തും. യുഎഇ സ്വര്‍ണക്കടത്തുമായി ബന്ധപെട്ട് നടത്തുന്ന അന്വേഷണത്തിന്‍റെ വിവരങ്ങള്‍ എന്‍ഐഎ സംഘത്തെ ധരിപ്പിക്കും.
പോയ യുഎഇ കോണ്‍സുലേറ്റ് അറ്റാഷയെ ചോദ്യം ചെയ്യണം എന്ന് ആവശ്യപെട്ട് ഒരു കത്ത് വിദേശകാര്യമന്ത്രാലയം
വഴി ഇന്ത്യ നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണം യുഎഇ യില്‍ നിന്ന് അയച്ചത് ഫൈസല്‍ ഫരീദാണ്, അതുകൊണ്ട് തന്നെ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതോടെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്ന് എന്‍ഐഎ കണക്ക്കൂട്ടുന്നു. സ്വപ്ന സുരേഷില്‍ നിന്നും റമീസില്‍ നിന്നും മറ്റ് പ്രതികളില്‍ നിന്നും കിട്ടിയ വിവരങ്ങളും ഫൈസല്‍ ഫരീദിന്‍റെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.അതേസമയം ഫൈസല്‍ ഫരീദിനെ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള ശ്രമവും കേന്ദ്ര സര്‍ക്കാര്‍ നടത്തുകയാണ്.
അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…
വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്, വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…
പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…
ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…
Community, cultural and human rights groups are invited to take part, with applications open until…