Categories: Kerala

പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

സര്‍ക്കാരിന്‍റെ  ഓണ്‍ലൈൻ വിദ്യാഭ്യാസ പദ്ധതി കേരളത്തിലെ പട്ടികജാതി ആദിവാസി പിന്നോക്ക മേഖലയിലെ വിദ്യാര്‍ത്ഥികളോടുള്ള ക്രൂരമായ വിവേചനമാണെന്നും ആത്മഹത്യ ചെയ്ത പട്ടികജാതി വിദ്യാര്‍ത്ഥിനി സര്‍ക്കാരിന്‍റെ  വികലമായ നയത്തിന്‍റെ  ഇരയാണെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

പട്ടിക ജാതി പട്ടിവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇൻ്റർനെറ്റ് സമാര്‍ട്ട് ഫോണ്‍, ടിവി കേബിള്‍ കണക്ഷന്‍ സംവിധാനം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പട്ടിജാതി മോര്‍ച്ച സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ യാതൊരു മുന്നൊരുക്കവും തയ്യാറെടുപ്പുകളുമില്ലാതെ ഓണ്‍ലൈൻ സംവിധാനം നടപ്പിലാക്കിയതിൻ്റെ ആദ്യത്തെ രക്തസാക്ഷിയാണ് മലപ്പുറം വളാഞ്ചേരി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവകിയുടെ ആത്മഹത്യ പഠിത്തത്തില്‍ വളരെ മിടുക്കിയായിരുന്ന ദേവകി പഠിത്തിനാവശ്യമായ ഇൻ്റർ നൈറ്റോ  ടാബോ, ടെലിവിഷനോ ഇല്ലാത്തതിനാല്‍ മനംനെന്തു ആത്മഹത്യ ചെയ്യുകയായിരുനനു. 

ഗവണ്‍മെന്റിന്റെ കണക്കുപ്രകാരം ഏതാണ്ട് രണ്ട് ‌ലക്ഷത്തി അറുപതിനായിരം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റെര്‍നെറ്റ് സൗകര്യമില്ലെന്നാണ്, എന്നാല്‍ യഥാര്‍ത്ഥത്തില്‍ അഞ്ചുലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഇല്ല. സാഹചര്യം ഇത്രയും ഗുരുതമായിരിക്കെ സംസ്ഥാന ഗവണ്‍മെന്റ് എന്തിനാണ് ധൃതി പിടിച്ച് ഇത്തരം നടപടികള്‍ കൈകൊണ്ടതെന്ന് കെ സുരേന്ദ്രന്‍ ചോദിക്കുന്നു.

ഇത് പട്ടികജാതി ആദിവാസ പിന്നോക്ക വിഭാഗത്തില്‍പെട്ട കുട്ടികളോടുള്ള ക്രൂരമായ വിവേചനമാണ് പദ്ധതി തുടങ്ങുന്നതിനുമുമ്പ് യാതൊരു വിധത്തിലുള്ള 
മുന്നൊരുക്കങ്ങളും ആലോചനയും ഇല്ലാതെയാണ് നടപ്പിലാക്കിയതെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.
സര്‍ക്കാര്‍ ഓണ്‍ലൈന്‍  വിദ്യാഭ്യാസ പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാതെ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്കവിഭാഗങ്ങള്‍ക്ക് നേരിട്ട് ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കൂടാതെ ഇന്റെര്‍നെറ്റ് സൗകര്യങ്ങള്‍ എത്താത്ത ആദിവാസി മേഖലകളില്‍ സാമൂഹ്യ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.


Newsdesk

Recent Posts

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

17 hours ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

19 hours ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

21 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

22 hours ago

നാഷണൽ ചൈൽഡ്കെയർ സ്കീം: വരുമാന പരിധിയിലെ മാറ്റം 47,000 കുടുംബങ്ങൾക്ക് പ്രയോജനം നൽകും

അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…

2 days ago

Monzoക്ക് സെൻട്രൽ ബാങ്കിൽ നിന്ന് സമ്പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു

യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…

2 days ago