Kerala

സാമൂഹിക ആഘാത പഠനം നടത്തുന്നതിനാണ് കല്ലിടുന്നതെന്ന് കെ റെയിൽ എംഡി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി സാമൂഹിക ആഘാത പഠനം നടത്തുന്നതിനാണു കല്ലിടുന്നതെന്നും അല്ലാതെ ഭൂമി ഏറ്റെടുക്കാനല്ലെന്നും കെ റെയിൽ എംഡി വി.അജിത് കുമാർ. കല്ലിടലുമായി മുന്നോട്ടു പോകും. ആവശ്യമെങ്കിൽ അലൈൻമെന്റിൽ മാറ്റം വരുത്തും. റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചാലേ ഭൂമി ഏറ്റെടുക്കൂ. നഷ്ടപരിഹാരം ഉൾപ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചു മാത്രമേ പദ്ധതി നടപ്പിലാക്കൂ. നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുമെന്ന ആശങ്ക വേണ്ടെന്നും എംഡി വ്യക്തമാക്കി.

സാമൂഹിക ആഘാത പഠനം നടത്തിയാൽ മാത്രമേ പദ്ധതിയെ പിന്തുണയ്ക്കുന്നവരെയും എതിർക്കുന്നവരെയും മനസിലാക്കാനും നഷ്ടപരിഹാരം കൊടുക്കാനും കഴിയൂ. സാമൂഹിക ആഘാത പഠനത്തെ വിലയിരുത്താൻ പബ്ലിക്ക് ഹിയറിങ് നടത്തി റിപ്പോർട്ട് തയാറാക്കും. റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിച്ചശേഷം സർക്കാരിനു നൽകും. സർക്കാർ അനുമതി നൽകിയാലേ ഭൂമി ഏറ്റെടുക്കൂ. ഭൂമി ഏറ്റെടുക്കാൻ റെയില്‍വേ ബോർഡിന്റെ അനുമതിയും വേണം. വിദഗ്ധസമിതി അലൈൻമെന്റ് മാറ്റാൻ നിർദേശിച്ചാൽ അതനുസരിച്ച് മാറ്റമുണ്ടാകും. സാമൂഹിക ആഘാതം പരമാവധി കുറച്ചാണ് നടപടികളുമായി മുന്നോട്ടു പോകുന്നത്. പദ്ധതിക്കു തത്വത്തിൽ അംഗീകാരം നൽകിയത് കേന്ദ്രമാണ്. കേന്ദ്ര നയത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി മുന്നോട്ടു പോകുന്നത്. കല്ലിടലുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.

പ്രതിഷേധത്തിന്റെ ഭാഗമായി പിഴുതു മാറ്റിയ കല്ലുകൾക്ക് പകരം കല്ലിടും. രണ്ടുമാസം കൊണ്ട് കല്ലിടൽ പൂർത്തിയാക്കും. മൂന്നു മാസം കൊണ്ട് പാരിസ്ഥിതിക പഠനം നടത്തും. തത്വത്തിൽ അനുമതി ലഭിച്ച എല്ലാ പദ്ധതികളുടെ പ്രവർത്തനത്തിനും കല്ലിടാമെന്ന് എംഡി പറഞ്ഞു. കെ റെയിൽ പദ്ധതിക്ക് അനുമതി ലഭിച്ച സാഹചര്യത്തിലാണ് കല്ലിടുന്നത്. പദ്ധതിക്കു കാലതാമസം നേരിട്ടാൽ ഓരോ വർഷവും 3500 കോടി അധിക ചെലവ് വരും. ഭൂ ഉടമകൾക്കു താൽപര്യം ഉണ്ടെങ്കിൽ നഷ്ടപരിഹാരമായി ബോണ്ടുകൾ നൽകുന്നതിനെക്കുറിച്ച് ആലോചിക്കും. ഭൂമിയുടെ ഒരു ഭാഗം ഏറ്റെടുക്കുമ്പോൾ ശേഷിക്കുന്ന വസ്തു ഉടമസ്ഥനു വേണ്ടെങ്കിൽ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുമെന്നും എംഡി പറഞ്ഞു.

Sub Editor

Recent Posts

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

2 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

3 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

4 hours ago

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

22 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

1 day ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 days ago