Categories: Kerala

ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാര്യങ്ങള്‍ മനസിലാക്കിയിട്ട് വേണം കേരളത്തിന് മേലെ കുതിര കയറാനെന്ന് മുരളീധരനോട് കടകംപള്ളി പറഞ്ഞു.

‘കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കണം. ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കേരള സര്‍ക്കാര്‍ ചാടിപ്പിടിച്ച് നടപ്പാക്കുകയായിരുന്നില്ല. ഇക്കാര്യത്തില്‍ മത മേലധ്യക്ഷന്മാരോടും ഹിന്ദു സംഘടനാ നേതാക്കളോടും ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തത്’, കടകംപള്ളി പറഞ്ഞു.

മുരളീധരന്റെ അവസ്ഥ ‘ഹാ കഷ്ടം’ എന്നല്ലാതെ പറയാനാവില്ല. ശബരിമലയിലേത് പോലെ ധ്രുവീകരണമാണ് ഈ വിഷയത്തിലും പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ക്ഷേത്രങ്ങള്‍ തുറക്കാന്‍ വിശ്വാസികളോ അമ്പല കമ്മിറ്റികളോ ആവശ്യപ്പെട്ടിട്ടില്ലെന്നും ദൈവ വിശ്വാസമില്ലാത്ത സര്‍ക്കാര്‍, വിശ്വാസികളെ താറടിക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു വി.മുരളീധരന്‍ പറഞ്ഞത്.

കേന്ദ്ര നിര്‍ദ്ദേശം വന്നശേഷം വിവിധ മതമേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ സംസ്ഥാനം തീരുമാനിച്ചത്.

അതേസമയം, ആരാധനാലയങ്ങള്‍ തുറക്കാനിരിക്കെ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഒരുക്കവും തുടങ്ങി. ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും അഗ്‌നിശമനസേന അണുവിമുക്തമാക്കി.

Newsdesk

Recent Posts

‘ഭൗമ’ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

അറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബസ്സം കാദിയാർ നിർമ്മിച്ച് റെജിൻ. എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…

3 hours ago

രണ്ട് വമ്പൻ  ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്

രണ്ടു വമ്പൻ ചിത്രങ്ങളുമായിന്യൂസൂര്യ ഫിലിംസ് കടന്നുവരുന്നു.സൂര്യ നായകനായ വിശ്വനാഥൻ ആൻ്റെ സൺസ്, വിശാൽ നായകനായ മകുടംഎന്ന ചിത്രവുമാണിവ. മകുടം തിരക്കഥ…

17 hours ago

കുറഞ്ഞ ചെലവിൽ യൂറോപ്പിൽ മെഡിസിൻ പഠനം; മികച്ച അവസരങ്ങളുമായി Studywell Medicine Ltd.

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം നേടുക എന്നത് നിരവധി വിദ്യാർത്ഥികളുടെ സ്വപ്നമാണ്. മികച്ച വിദ്യാഭ്യാസ നിലവാരം, അന്താരാഷ്ട്ര അന്തരീക്ഷം, വിവിധ രാജ്യങ്ങളിലെ…

19 hours ago

ഒക്ടോബർ മുതൽ വൈദ്യുതി ബില്ലിൽ വീണ്ടും വർധന; നെറ്റ്‌വർക്ക് ചാർജ് €541 ആയി ഉയരും

അയർലണ്ടിലെ ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്ക് ഒക്ടോബർ മുതൽ വൈദ്യുതി ബില്ലിൽ വീണ്ടും അധികഭാരം. വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണത്തിനായി ഈടാക്കുന്ന…

20 hours ago

മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

നവാഗതനായ ഉമേഷ്.എസ്.നായർ സംവിധാനം ചെയ്യുന്ന മോഹനവള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു. പൂർണ്ണമായും ഹൊറർ, ഫാൻ്റെസി,…

20 hours ago

ഓസ്കാർ ജേതാവും സംഗീതജ്ഞനുമായ ഗ്ലെൻ ഹാൻസാർഡ് ഡബ്ലിനിൽ വാഹനാപകടത്തിൽ മരിച്ചു

ഓസ്കാർ ജേതാവും പ്രശസ്ത ഐറിഷ് ഗായകനും ഗാനരചയിതാവും ദി ഫ്രെയിംസ് (The Frames) ബാൻഡിന്റെ മുൻനിര ഗായകനുമായ ഗ്ലെൻ ഹാൻസാർഡ്…

21 hours ago