ഇന്ന് കർക്കിടവാവ്. പിതൃക്കളുടെ സ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തുകയാണ്. വർക്കല , ആലുവ, തിരുനെല്ലി തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പുലർച്ചയോടെ ബലി തർപ്പണം ആരംഭിച്ചു.
ബലിതർപ്പണത്തിനായി വിവിധ കേന്ദ്രങ്ങളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറത്ത് ഇന്നലെ രാത്രി മുതൽ തന്നെ വാവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ആരംഭിച്ചിരുന്നു. ഇന്ന് വെളുപ്പിന് മുതൽ ആലുവയിലെ 80 ബലിത്തറകളിൽ വിശ്വാസികളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
കൊവിഡും പ്രളയവും മൂലം കഴിഞ്ഞ വർഷങ്ങളിൽ വാവുബലി തർപ്പണം പൊതുയിടങ്ങളിൽ ഉണ്ടായിരുന്നില്ല. കൊവിഡ് നിയന്ത്രണങ്ങൾ നിങ്ങിയതോടെയാണ് വിപുലമായ സൗകര്യങ്ങൾ ദേവസ്വങ്ങൾ ഒരുക്കിയത്. ആലുവ മണപ്പുറത്ത് 80 ബലിത്തറകളാണ് ദേവസ്വം ബോർഡ് മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പിതൃകർമങ്ങൾ നടക്കുന്നത്.
തിരുനെല്ലി ക്ഷേത്രത്തിലും പുലർച്ചെ മുതൽ വലിയ ഭക്ത ജനത്തിരക്കാണ്. അരലക്ഷം പേർ പിതൃകർമ്മങ്ങൾക്ക് എത്തുമെന്നാണ് കരുതുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും ഭക്തജനങ്ങൾ മാസ്ക് ധരിക്കുകയും ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്നുമാണ് നിർദേശം.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…