കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുകയാണെങ്കില് മെഡിക്കല് കോളേജുകളുള്പ്പടെ സംസ്ഥാനത്തെ 27 പ്രധാന ആശുപത്രികള് സമ്പൂര്ണ്ണ കൊവിഡ് ആശുപത്രികളാക്കി മാറ്റുമെന്ന് സൂചന. സ്വകാര്യ മേഖലയിലെ ഡോക്ടര്മാര്ക്ക് പരിശീലനം നല്കിത്തുടങ്ങിയിട്ടുണ്ട്.
പ്ലാന് എ, പ്ലാന് ബി, പ്ലാന് സി ഇങ്ങനെ തിരിച്ചാണ് കൊവിഡ് ചികിത്സ ആസൂത്രണം ചെയ്തിരിക്കുന്നത്. പുറത്ത് നിന്ന് തിരിച്ചെത്തുന്നവര്ക്കായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ 462 കൊവിഡ് കെയര് സെന്ററുകളിലായി 16144 കിടക്കകള് തയാറായിട്ടുണ്ട്.
രോഗ ലക്ഷണമുള്ളവരെ മാറ്റാന് 207 സര്ക്കാര് ആശുപത്രികള് സജ്ജമാക്കി. രോഗികളുടെ എണ്ണം കൂടുകയാണെങ്കില് മെഡിക്കല് കോളേജുകള്, ജില്ലകളിലെ പ്രധാന ആശുപത്രികള് എന്നിവയെ പൂര്ണമായും കൊവിഡ് ആശുപത്രികളാക്കി മാറ്റും.
125 സ്വകാര്യ ആശുപത്രികളും ഇതിനായി മുന്നോട്ട് വന്നിട്ടുണ്ട്. 11,084 ഐസൊലേഷന് കിടക്കകളും 1679 ഐ.സിയു കിടക്കകളും ഇതിലൂടെ ലഭിക്കും.
ശനിയാഴ്ച കേരളത്തില് 11 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൃശൂര് ജില്ലയില് നിന്നുള്ള 4 പേര്ക്കും കോഴിക്കോട് ജില്ലയില് നിന്നുള്ള 3 പേര്ക്കും പാലക്കാട്, മലപ്പുറം ജില്ലകളില് നിന്നുള്ള 2 പേര്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില് 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇവരില് 7 പേര് വിദേശ രാജ്യങ്ങളില് നിന്നും 2 പേര് വീതം തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില് നിന്നും വന്നവരാണ്.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…