പെന്‍ഷന്‍ അന്തസ്സോടെ ജീവിക്കാനുള്ള ക്ഷേമപദ്ധതിയാണെന്ന് സുപ്രീംകോടതി

0
53

കേരളത്തിലെ യു.ഡി. ക്ലാര്‍ക്കായി വിരമിച്ച വ്യക്തിയുടെ അപ്പീല്‍ സുപ്രീംകോടതിയില്‍ നിലനിലക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഈ അപ്പീല്‍ സുപ്രീംകോടതി പരിഗണിക്കുകയും അപ്പീല്‍ തീര്‍പ്പാക്കിക്കൊണ്ട് ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റെ പ്രത്യേക നിരീക്ഷണത്തിലാണ് കോടതി പെന്‍ഷന്‍ ഒരു ഔദര്യമല്ലെന്നും അത് അന്തസ്സോടെ ജീവിക്കാനുള്ള ക്ഷേമപദ്ധതിയാണെന്നും അന്യായമായ കാരണങ്ങള്‍ പുറപ്പെടുവിച്ച് ഒട്ടും യുക്തിരഹിതമായി പെന്‍ഷന്‍ ആര്‍ക്കും നിഷേധിക്കരുതെന്നും കോടതി വിലയിരുത്തി.

എന്നാല്‍ വിവിധ സര്‍ക്കാര്‍വകുപ്പുകളില്‍ ജോലിചെയ്യുന്നവര്‍ ഇപ്പോഴും പലരീതിയില്‍ ഇ.പി.എഫ് സംബന്ധിച്ച് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സുപ്രീംകോടതിയുടെ അനുകൂല വിധിയുണ്ടായിരുന്നിട്ട് പോലും പലരുടെയും പെന്‍ഷനുള്ള കാത്തിരിപ്പ് മാസങ്ങള്‍ പിന്നിടുകയാണ്. ഏതാണ്ട് 17 മാസങ്ങള്‍ക്ക് മുന്‍പാണ് ഓരോ സര്‍ക്കാര്‍വകുപ്പുകളിലും സ്ഥാനങ്ങളിലും ജോലിചെയ്തവര്‍ക്ക് അവരുടെ ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ ലഭ്യമാക്കണമെന്ന് സുപ്രീംകോടതിയുടെ വിധി പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ കേരള ഹൈക്കോടതി വിധിക്കെതിരെ എംപ്ലോയീസ് പ്രൊവിഡന്‍ഡ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. പെന്‍ഷന്‍ പദ്ധതി വിഹിതം 15,000 രൂപയുടെ പരിധി നിശ്ചിയിച്ച് വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ നടപടി ശരിവെച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി ബെഞ്ച് ഈ വിധി പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here