Kerala

‘അന്തസ്സായി ജീവിക്കാന്‍ സമ്മതിക്കുന്നില്ല’; ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി

കൊച്ചി: വഴിയോരത്ത് ബിരിയാണി വില്‍പന നടത്തി വന്നിരുന്ന ട്രാന്‍സ്‌ജെന്‍ഡറായ സജനയ്ക്കും സുഹൃത്തുക്കള്‍ക്കും സാമൂഹ്യ വിരുദ്ധരില്‍ നിന്നും ആക്രമണം.”ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിക്കുന്നു. കഷ്ടപ്പെട്ട് പണിയെടുത്താണ് ജീവിക്കുന്നത്. എന്നാൽ അതിനും ചിലർ സമ്മതിക്കുന്നില്ല” കണ്ണീരോടെ സജ്ന ഷാജി ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞു പറയുന്നു.

ഫുഡ് ആൻഡ് സേഫ്റ്റിയിൽ നിന്ന് ലൈസൻസ് എടുത്തിട്ടാണ് സജ്ന ബിരിയാണി വിൽപ്പന നടത്തുന്നത്. സജ്‌ന ബിരിയാണി വില്പന നടത്തുന്നതിന് അടുത്തായി ബിരിയാണി കച്ചവടം നടത്തുന്ന ചിലർ തന്റെ കച്ചവടത്തെ തടസപെടുത്തുന്നെന്ന് സജ്ന പറയുന്നു.

ഇവരുടെ നിർദ്ദേശപ്രകാരം ഫുഡ് ഇൻസ്പെക്ടർ എന്ന വ്യാജേന ചിലർ എത്തി കസ്റ്റമേഴ്സിന് മുന്നിൽ വെച്ച് തന്നെ അധിക്ഷേപിക്കുകയും ചെയ്തു എന്ന് സജ്‌ന പറയുന്നു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സജനയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടിണ്ട്. ജയസൂര്യ നസ്രിയ എന്നീ പ്രമുഖ താരങ്ങൾ ആണ് സജ്നക്കു സഹായവുമായി എത്തിയത്. കൂടാതെ അക്രമികൾക്ക് എതിരെ നടപടിയെടുക്കുന്നതിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി കെ. കെ ശൈലജ അറിയിച്ചു.. സജനയെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പ് നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

Newsdesk

Recent Posts

വിർജീനിയയിൽ ഈ സീസണിലെ ആദ്യ ശിശുമരണം; പനി പടരുന്നതിനെതിരെ ജാഗ്രതാ നിർദ്ദേശം

വിർജീനിയ: വിർജീനിയയിൽ ഈ വർഷത്തെ ഇൻഫ്ലുവൻസ (Flu) സീസണിലെ ആദ്യത്തെ ബാലമരണം റിപ്പോർട്ട് ചെയ്തു. വൈറസ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന്…

7 mins ago

IRP പുതുക്കൽ, വർക്ക്‌ പെർമിറ്റ്‌ പ്രൊസ്സസിങ് കാലതാമസം; നടപടി ആവശ്യപ്പെട്ട് ക്രാന്തി അയർലണ്ട് ക്യാമ്പയിൻ

അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…

2 hours ago

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

21 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

21 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

24 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

1 day ago