തിരുവനന്തപുരം: തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ പുരോഗതിക്കായി കിഫ്ബിയുടെ പദ്ധതി. തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ 64 കോടിയുടെ പദ്ധതി കിഫ്ബി വഴി സർക്കാർ നടപ്പിലാക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
മത്സ്യത്തൊഴിലാളി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വിദ്യാഭ്യാസ രംഗത്തെ വളർച്ചയിലൂടെ മാത്രമേ സാധിക്കൂ എന്നു തിരിച്ചറിഞ്ഞ സംസ്ഥാന സർക്കാർ, ഇതിനായി സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തെരഞ്ഞെടുത്ത 56 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ വിദ്യാലയങ്ങളിൽ ക്ലാസ് മുറികൾ, ലൈബ്രറി, ലാബുകൾ, സ്റ്റാഫ് മുറികൾ, ശുചി മുറികൾ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും.
പദ്ധതിക്ക് ആദ്യ ഘട്ട ധനസഹായം കിഫ്ബി അനുവദിച്ചു. കേരള സംസ്ഥാന തീരദേശ വികസന കോർപറേഷനാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള സ്‌പെഷൽ പർപ്പസ് വെഹിക്കിൾ. പദ്ധതികൾ ഇതിനകം തന്നെ തീരദേശ വികസന കോർപറേഷൻ ടെൻഡർ ചെയ്തു കഴിഞ്ഞു. ആറ് മുതൽ 12 മാസ കാലയളവിൽ പദ്ധതികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലാ അടിസ്ഥാനത്തിൽ പദ്ധതികളുടെ വിശദാംശങ്ങൾ താഴെ
തിരുവനന്തപുരം – 3 സ്‌കൂളുകൾ – 3.72 കോടി രൂപ
കൊല്ലം- 8 സ്‌കൂളുകൾ – 10.38 കോടി രൂപ
ആലപ്പുഴ – 5 സ്‌കൂളുകൾ – 8.38 കോടി രൂപ
എറണാകുളം – ഒരു സ്‌കൂൾ – 81 ലക്ഷം രൂപ
തൃശൂർ – 4 സ്‌കൂളുകൾ – 4.97 കോടി രൂപ
മലപ്പുറം – 7 സ്‌കൂളുകൾ – 6.07 കോടി രൂപ
കോഴിക്കോട് – 8 സ്‌കൂളുകൾ – 6.27 കോടി രൂപ
കണ്ണൂർ – 11 സ്‌കൂളുകൾ – 13 കോടി രൂപ
കാസർകോട് – 9 സ്‌കൂളുകൾ – 10.62 കോടി രൂപ
ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) കസ്റ്റമർ സർവീസ് പോർട്ടലിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നു. ഇനി…
By Staff Reporter Dublin, Ireland — Ireland has experienced a significant increase in employment permits…
ഒക്ലഹോമ സിറ്റി: അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ അപേക്ഷാ വിൻഡോ തുറന്ന ആദ്യ…
അലബാമ: 2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ നടുക്കിയ കോളേജ് വിദ്യാർത്ഥിനി അനിയാ ബ്ലാഞ്ചാർഡിന്റെ കൊലപാതകത്തിൽ പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനാണെന്ന് ജൂറി…
വാഷിംഗ്ടൺ ഡിസി :ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെച്ചൊല്ലി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്…
ദുബായ്/വാഷിംഗ്ടൺ: യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തി. ഇതോടെ…