തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച കൂടുതല്‍ കേസുകള്‍ പോസിറ്റീവ് ആവാന്‍ സാധ്യതയുണ്ടെന്ന് പരിശോധനയില്‍ അറിയാന്‍ കഴിഞ്ഞതായി ആരോഗ്യമന്ത്രി കെ. കെ ശൈലജ. വിദേശത്തു നിന്നു വന്ന ചിലര്‍ സര്‍ക്കാര്‍ നടപ്പാക്കിവന്ന പദ്ധതികളെ അട്ടിമറിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഇന്നത്തെ കണക്കുകള്‍ കിട്ടിയിട്ടില്ല. അതേസമയം ഇന്നു കൂടുതല്‍ കേസുകള്‍ പോസിറ്റീവ് ആവാന്‍ സാധ്യതയുണ്ടെന്ന് ഒന്നാം റൗണ്ട് പരിശോധനയില്‍ അറിയാന്‍ കഴിഞ്ഞു,’ കെ. കെ ശൈലജ പറഞ്ഞു.
സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും അതേസമയം അത്തരമൊരു ആശങ്ക നിലനിന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു.
വിദേശത്തു നിന്നു വന്ന ചിലര്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണെന്നും അവര്‍ ആളുകളെ തൊടുകയും രോഗം പരത്തുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സാമൂഹ്യ പ്രശ്‌നങ്ങളും മുന്നില്‍ കാണണമെന്നും അതും നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
‘സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അതുകൊണ്ട് ഉണ്ടാവുന്ന സാമൂഹ്യ പ്രശ്‌നങ്ങളും മുന്നില്‍ കാണണം. അതും നടത്തേണ്ടതുണ്ട്. രോഗമുള്ളവരെയും അതല്ലാത്തവരുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങളും അവരുടെ ജീവിതവും പരിഗണിക്കണം,’മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ഏഴു ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളാണ് അടച്ചിടുക.
രാജ്യത്താകമാനം 75 ജില്ലകള്‍ അടച്ചിടാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം ഞായറാഴ്ച മാത്രം രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്നു മരണം റിപ്പോര്‍ട്ടുചെയ്തു.
സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 54 ആയി. ഇന്ന് അഞ്ച് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തു.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…