തിരുവനന്തപുരം: വിദേശയാത്ര കഴിഞ്ഞെത്തി നിരീക്ഷണ നിര്‍ദേശം ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്‌ടര്‍ അനുപം മിശ്രയെ സസ്‌പെന്‍ഡ് ചെയ്‌തു. രണ്ടു വര്‍ഷം വരെ തടവും പിഴയും ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തതിനു പിന്നാലെയാണ് ജില്ലാ കലക്‌ടറുടെ ശിപാര്‍ശ പ്രകാരമുള്ള നടപടി. ‘ഹോം ക്വാറന്റൈന്‍’ എന്നാല്‍ സ്വന്തം വീട്ടില്‍പോകുക എന്നാണു കരുതിയെന്നാണ് കാണ്‍പുരിലുണ്ടെന്നു കരുതപ്പെടുന്ന മിശ്ര കലക്‌ടര്‍ക്കു നല്‍കിയ വിശദീകരണം!
സിംഗപ്പുരിലും മലേഷ്യയിലും മധുവിധുയാത്ര കഴിഞ്ഞ് കഴിഞ്ഞ 18-നാണ് അദ്ദേഹം കൊല്ലത്തു തിരിച്ചെത്തിയത്. കോവിഡ് പടരുന്നതു കണക്കിലെടുത്ത് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച് കലക്‌ടര്‍ തേവള്ളിയിലെ ഔദ്യോഗിക വസതിയിലേക്കയച്ചു. ആരോഗ്യസ്‌ഥിതി അന്വേഷിക്കാനായി ഉദ്യോഗസ്‌ഥര്‍ വ്യാഴാഴ്‌ച എത്തിയപ്പോള്‍ അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. ജില്ലാ കലക്‌ടര്‍ ബി. അബ്‌ദുല്‍ നാസര്‍ ഫോണില്‍ വിളിച്ചപ്പോള്‍ താന്‍ ബംഗളുരുവിലുണ്ടൊയിരുന്നു അനുപം മിശ്രയുടെ മറുപടി. എന്നാല്‍, മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ കാണ്‍പുരാണെന്ന് ടവര്‍ പരിശോധനയില്‍ വ്യക്‌തമായി.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…