ന്യൂദല്‍ഹി: കെ.പി.സി.സി പുതിയ ഭാരവാഹി പട്ടികയിലെ അനിശ്ചിതത്വങ്ങള്‍ അവസാനിച്ച് പട്ടിക പുറത്തുവിട്ടു. 12 വൈസ് പ്രസിഡന്റുമാരും 34 ജനറല്‍ സെക്രട്ടറിമാരുമടക്കം 47 പേരാണ് പട്ടികയിലുള്ളത്.
വര്‍ക്കിങ് പ്രസിഡന്റുമാരെ ഒഴിവാക്കിയാണ് പുതിയ പട്ടിക. സെക്രട്ടറിമാരെയും പിന്നീടാവും പരിഗണിക്കുക. പുതിയ അധ്യക്ഷന്‍ ചുമതലയേറ്റ് ഒന്നരവര്‍ഷത്തോളം കഴിഞ്ഞാണ് കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തു വരുന്നത്. പുതിയ പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി.
പട്ടിക രണ്ടു ഘട്ടമായാണ് പ്രഖ്യാപിക്കുകയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു.
ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 130 പേരെ ഉള്‍പ്പെടുത്തി നല്‍കിയ ഭാരവാഹി പട്ടിക നേരത്തെ ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന നയം കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പട്ടിക വീണ്ടും വെട്ടിച്ചുരുക്കുകയായിരുന്നു.
പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും ജംബോ പട്ടികയില്‍ മാത്രമൊതുങ്ങി നില്‍ക്കുന്നതില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
ജംബോ പട്ടികയ്ക്ക് നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍, എ.പി അനില്‍ കുമാര്‍ എന്നവര്‍ തങ്ങളെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടെന്ന് വ്യക്തമാക്കി ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. കേരളത്തില്‍ ജംബോ കമ്മിറ്റിയുടെ ആവശ്യമില്ലെന്നും ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…