ആലപ്പുഴ: കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസ് തന്നെ കുട്ടനാട്ടില്‍ മത്സരിക്കും. മൂവാറ്റുപുഴയും കുട്ടനാടും തമ്മില്‍ വെച്ചുമാറുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും പി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് എം തന്നെ മത്സരിക്കുമെന്ന നിലപാടിലാണ് ജോസ് കെ മാണി വിഭാഗവും. സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ഉപസമിതി യോഗത്തിന് ശേഷം തോമസ് ചാഴികാടന്‍ വ്യക്തമാക്കി. പരമ്പരാ
ഗതമായി കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്ന സീറ്റാണ് കുട്ടനാട്. കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി ആരാണെന്ന് ജോസ് കെ മാണി ഇന്ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രാഥമിക ധാരണയായെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഘടകകക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും ഉണ്ടാവുകയെന്നും കുട്ടനാട് സീറ്റ് അടക്കമുള്ള കാര്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
കുട്ടനാട് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ കേരളാ കോണ്‍ഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റൊരു സീറ്റ് നല്‍കാനാണ് ആലോചനയെന്നും സൂചയുണ്ടായിരുന്നു.
യു.ഡി.എഫ് ഒറ്റക്കെട്ടാണ്. ജനാധിപത്യ പാര്‍ട്ടികളാകുമ്പോള്‍ യു.ഡി.എഫില്‍ ആര്‍ക്കും അഭിപ്രായം പറയാമെന്നും കുട്ടനാട് കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. കുട്ടനാടിനെ സംബന്ധിച്ച് ഒരു തര്‍ക്കവും ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കുട്ടനാട്ടില്‍ ജോസഫ് വാഴക്കനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…