കേരളത്തിൽ ലാന്‍ഡ് കാര്‍ഡ് സമ്പ്രദായം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഓരോരുത്തരുടെയും പേരിലുള്ള മുഴുവന്‍ ഭൂമിയുടെയും വിവരങ്ങള്‍ ഉള്‍പ്പെടുന്ന ലാന്‍ഡ് കാര്‍ഡ് സംവിധാനം ആന്ധ്രാ പ്രദേശില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഒരാളുടെ പേരിലുള്ള ഭൂമിയെല്ലാം ലാന്‍ഡ് കാര്‍ഡില്‍ രേഖപ്പെടുത്തും. ഭൂമി കൈമാറ്റം ചെയ്യുന്നതിനനുസരിച്ച് കാര്‍ഡിലും മാറ്റമുണ്ടാകും. ഇതിന് മുന്നോടിയായി ഒരാളുടെ പേരില്‍ സംസ്ഥാനത്താകെയുള്ള ഭൂമിക്ക് ഒരുതണ്ടപ്പേരാക്കാനും അത് ആധാറുമായി ലിങ്ക് ചെയ്യാനും നടപടി തുടങ്ങി.ബിനാമി പേരില്‍ ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനും ലാന്‍ഡ് കാര്‍ഡിലൂടെ കഴിയും.
ഭൂമി കൈമാറ്റത്തിന് ആധാര്‍ നിര്‍ബന്ധമാക്കണമെങ്കില്‍ പോക്കുവരവ് നിയമം ഭേദഗതി ചെയ്യണം. തിരിച്ചറിയലിന് ആധാര്‍ കാര്‍ഡുപയോഗിക്കാമെങ്കിലും, സേവനങ്ങള്‍ക്ക് അത് നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധിയുള്ളതിനാല്‍ നിയമക്കുരുക്കില്‍പ്പെടാതെ ആധാറില്‍ തണ്ടപ്പേര്‍ ലിങ്ക് ചെയ്യാനാണ് ശ്രമം. രജിസ്‌ട്രേഷനിലുള്ള തട്ടിപ്പുകളും ഇതുവഴി തടയാം.
ഇപ്പോള്‍ ഓരോ വില്ലേജ് ഓഫീസിലെയും ക്രമനമ്പര്‍ പ്രകാരമാണ് തണ്ടപ്പേരുള്ളത്. ഇനി മുതല്‍ സംസ്ഥാനത്തൊട്ടാകെ 13 അക്ക തണ്ടപ്പേരായിരിക്കും. തണ്ടപ്പേര്‍ ആധാറുമായി ലിങ്കു ചെയ്യുന്നതോടെ കൂടുതല്‍ മിച്ചഭൂമി കണ്ടെത്താമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
നിലവില്‍ സംസ്ഥാനത്ത് ഒരു കുടുംബത്തിന് പരമാവധി 15 ഏക്കറേ കൈവശം വയ്ക്കാനാവൂ. ഇതില്‍ കൂടുതലുണ്ടെങ്കില്‍ മിച്ചഭൂമിയായി മാറുമെന്നാണ് നിയമം. എന്നാല്‍ അതേ വില്ലേജ് വിട്ട് മറ്റൊരിടത്ത് ഭൂമിയുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ നിലവില്‍ സംവിധാനമില്ല.
ഒരാള്‍ക്ക് ഒരു തണ്ടപ്പേര്‍ ആക്കുകയും അത് ആധാറുമായി ലിങ്ക് ചെയ്യുകയും ചെയ്യുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കാം.യഥാര്‍ത്ഥ ഉടമസ്ഥനെ കണ്ടെത്താം.
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…