ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുന്ന പാര്‍പ്പിട സമുച്ചയ നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് കേരള സര്‍ക്കാര്‍ യു.എ.ഇ യിലെ സാമൂഹിക പ്രവര്‍ത്തക സംഘടനയായ റെഡ് ക്രസന്റില്‍ നിന്നും സഹായം സ്വീകരിച്ചതെന്ന ആരോപണം ശക്തമായി. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം വളരെ ശക്തമായി ചര്‍ച്ചയില്‍ വരികയും ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു.

ഈ പദ്ധതി പ്രകാരം റെഡ് ക്രസന്റുമായി ധനസഹായം സംസ്ഥാന ഗവണ്മെന്റ് തേടുകയും അതിന്റെ ധാരാണപത്രം ഒപ്പുവെയ്ക്കുകയും ചെയ്തു. പക്ഷേ, അതിനു മുന്‍പായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ സംസ്ഥാന ഗവണ്മെന്റ് ധരാണാപത്രം ഒപ്പുവച്ചത് ശരിയായില്ലെന്നാണ് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കിയത്.
റെഡ്ക്രസന്റിന്റെ സഹായം സ്വീകരിക്കുന്ന സന്ദര്‍ഭത്തില്‍ റെഡ്ക്രസന്റുമായി ധാരണപത്രം ഒപ്പിടുന്നതിന് മുന്‍പ് കേന്ദ്ര അനുമതി തേടിയിട്ടില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ്മേത്ത വ്യക്തമാക്കി. ഈ പദ്ധതിപ്രകാരം ഏതാണ്ട് 20 കോടി രൂപയാണ് സര്‍ക്കരിലേക്ക് റെഡ് ക്രസന്റ് സഹായമായി നല്‍കിയത്.