തിരുവനന്തപുരം: കമിതാക്കള്‍ രണ്ടുപേരും ഒരുമിച്ച് അരുവിക്കര ആറ്റില്‍ ചാടി. നല്ല കുത്തൊഴുക്കുള്ള പുഴയില്‍ കാമുകനായ ശബരി മരിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ സഹോദരന്‍ രക്ഷിച്ചു. ഈ സഹോദരന്റെ മുന്നില്‍ നിന്നാണ് ഇരുവരും ഒരുമിച്ച് നദിയിലേക്ക് ചാടിയത്. മഴക്കാലമായതിനാല്‍ ആറ്റില്‍ അത്യാവശ്യത്തിന് വെള്ളം സാമാന്യം നല്ല കുത്തൊഴുക്കും ഉണ്ടായിരുന്നു.
ശബരിയും പെണ്‍കുട്ടിയും ഏറെനാളായി കടുത്ത പ്രണയത്തിലാണ്. ഇത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കുറെ നാളുകളായി അറിയുന്ന കാര്യമായിരുന്നു. ഇവരുടെ പ്രണയം വളരെ ശക്തമായി തന്നെ വീട്ടുകാര്‍ എതിര്‍ത്തു. എതിര്‍പ്പ് കനത്തതോടെയാണ് ഇരുവരും മരിക്കാന്‍ തീരുമാനിച്ചതെന്നാണ് പോലീസിന്റെ അനുമാനം. പെണ്‍കുട്ടിയുടെ അമ്മയുടെ സ്‌കൂട്ടറിലാണ് ഇരുവരും അരുവിക്കരയിലേക്ക് യാത്ര പോയത്.
അരുവിക്കരയിലേക്ക് പോവുന്ന വഴി ശബരി കൂട്ടുകാരനെ വിളിച്ച് തങ്ങള്‍ രണ്ടുപേരും മരിക്കുവാന്‍ പോവുകയാണെന്നും മറ്റും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൂട്ടുകാരന്‍ ഉടനെ തന്നെ പലരേയും വിവരം അറിയിച്ചു. കൂട്ടത്തില്‍ ശബരിയുടെ പെണ്‍കുട്ടിയുടെ സഹേദാരനെയും വിവരം അറിയിച്ചു. സ്ഥലത്ത് സഹോദരന്‍ പാഞ്ഞെത്തുമ്പോഴേക്കും ഇവരുവരും ആറ്റില്‍ ചാടിക്കഴിഞ്ഞിരുന്നു. തൊട്ടുപിന്നാലെ സഹോദരനും ആറ്റില്‍ ആഞ്ഞു ചാടി. അയാളക്ക് സഹോദരയെ രക്ഷിക്കുവാന്‍ സാധിച്ചു. അപ്പോഴേക്കും ശബരി ഒഴുക്കില്‍പ്പെട്ട് മരിച്ചു കഴിഞ്ഞിരുന്നു.
(ചിത്രം കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍)
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…
യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല.…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ…
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…