16,000 ചുമട്ടുകൂലിയായി ആവശ്യപ്പെട്ടു: മനുഷ്യത്വമില്ലാതെ ചുമട്ടുതൊഴിലാളികള്‍!

0
63

ചുമട്ടുതൊഴിലാളികളുടെ കൂലിയെപ്പറ്റി എന്നും പരാതികള്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ മനുഷ്യത്വമില്ലാതെ തൊഴിലാളികള്‍ പെരുമാറി. ചുമട്ടുകൂലിയായി വന്‍തുക ആവശ്യപ്പെട്ടതോടെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ക്യാബിന്‍ ലോറിയില്‍ നിന്നും നിലത്തിറക്കി.

ആലപ്പുഴയിലെ കോവിഡ് ശ്രവ പരിശോധന ഉപകരണങ്ങളായ ബയോസേഫ്റ്റി ക്യാബിന്‍ ലോറിയില്‍ നിന്ന് ഇറക്കാന്‍ ചുമട്ടുതൊഴിലാളികള്‍ ആവശ്യപ്പെട്ടത് 16,000 രൂപ. വന്‍തുക കേട്ടപ്പോള്‍ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ഞെട്ടിത്തരിച്ചുപോയി. ലോകം തന്നെ ഒത്തൊരുമിച്ച് കോവിഡിന് വേണ്ടി പൊരുതുന്ന സാഹചര്യത്തില്‍ രാത്രിയും പകലും സ്വന്തം ജീവന്‍ പോലും പണയം വച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരോടാണ് ചുമട്ടുതൊഴിലാളികള്‍ കോവിഡ് ശ്രവപരിശോധന ക്യാബിന്‍ ലോറിയില്‍ നിന്നിറക്കാന്‍ മനുഷ്യത്വമില്ലാതെ ഈ വന്‍തുക ആവശ്യപ്പെട്ടത്.

സി.ഐ.ടി.യു തുറവൂര്‍ യൂണിറ്റിലെ ചുമട്ടുതൊഴിലാളികളാണ് വ്യാഴാഴ്ച തുറവൂര്‍ ഗവ. ആശുപത്രിയിലെത്തിച്ച ക്യാബിനിക്കാന്‍ ഈ വന്‍തുക ആവശ്യപ്പെട്ടത്. ഒന്‍പതിനായിരം രൂപവരെ നല്‍കാമെന്ന് പറഞ്ഞിട്ടുപോലും തൊഴിലാളികള്‍ ആരോഗ്യപ്രവര്‍ത്തകരോട് സഹകരിച്ചില്ല എന്നതും ദയനീയമാണ്. പ്രശ്‌നം രൂക്ഷമായി നില്‍ക്കേ, മെഡിക്കല്‍ ഓഫീസര്‍ ആര്‍.റൂബി സ്ഥലത്തെത്തി.

ഒടുവില്‍ ചുമട്ടുതൊഴിലാളികളെ നോക്കുകുത്തികളാക്കി, ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു പ്രവര്‍ത്തകരും ചേര്‍ന്ന് മനോഹരമായി ക്യാബിനിറക്കി കാര്യം നടത്തി. തുടര്‍ന്ന് അവര്‍ തന്നെ ക്യാബിന്‍ മുകളിലെത്തിക്കുകയും ചെയ്തു. ഏതാണ്ട് 50 ലക്ഷത്തോളം തുകയുണ്ട് ഉപകരണത്തിന്റെ മതിപ്പുവില. ഒരു സമൂഹത്തിന് മുഴുവന്‍ ഉപകാരണപ്പെടുന്ന ഉപകരണം ഇറക്കുന്നതില്‍ ഇതുപോലെ മനുഷ്യത്വരഹിതമായി പ്രവര്‍ത്തിച്ചതില്‍ ആരോഗ്യപ്രവര്‍ത്തകരും മെഡിക്കല്‍ ഓഫീസറും ഖേദം പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here