മലപ്പുറം: ചെന്നൈയില്‍ നിന്ന് വാഹനത്തില്‍ മലപ്പുറത്തെത്തിയ പത്തിലധികം പേരെ നിരീക്ഷണത്തിലാക്കുന്നതില്‍ വീഴ്ച. പത്തിലേറെ പേര്‍ മലപ്പുറം ടൗണില്‍ അരമണിക്കൂറിലേറെ സമയമാണ് ചിലവിട്ടത്. ടൂറിസ്റ്റ് ബസിലാണ് ഇവര്‍ എത്തിയത്. ചിലരെ ബന്ധുക്കള്‍ എത്തി കൂട്ടിക്കൊണ്ടുപോയെങ്കിലും വാഹനം ലഭിക്കാത്തവര്‍ കുന്നുമ്മല്‍ ബസ് സ്റ്റാന്‍ഡില്‍ മണിക്കൂറുകളോളം വാഹനത്തിനായി കാത്തുനില്‍ക്കുകയായിരുന്നു.
അതിന് ശേഷം ചിലര്‍ വെള്ളവും ഭക്ഷണവും വാങ്ങാന്‍ കടകളിലും മറ്റും പോയി. മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഇവിടെ എത്തിയത്.
വാളയാറില്‍ നിന്ന് ടൂറിസ്റ്റ് ബസിലാണ് 12 പേര്‍ മലപ്പുറം ടൗണില്‍ ഇറങ്ങിയത്. ഇവര്‍ വീടുകളിലേക്ക് നേരെ എത്തിക്കോളമെന്നായിരുന്നു അറിയിച്ചത്.
ഇതില്‍ വീടുകളില്‍ നിന്നുള്ള വാഹനം എത്താത്തതോടെ ചിലര്‍ ഓട്ടോറിക്ഷ വിളിച്ച് വീട്ടില്‍ പോയി. ചെന്നൈയില്‍ നിന്ന് വന്നതാണെന്ന് അറിയാതെയാണ് ഓട്ടോക്കാരന്‍ ഇദ്ദേഹത്തെ വാഹനത്തില്‍ കൊണ്ടുപോയത്.
ഇത്തരത്തില്‍ പലരും പല സ്ഥലത്തേക്ക് വാഹനം വിളിച്ച് പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊവിഡിനെ പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴാണ് വാളയാറില്‍ നിന്ന് എത്തിയ സംഘത്തെ വീടുകളില്‍ ക്വാറന്റീന്‍ ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചിരിക്കുന്നത്.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…