പാലാ : വേൾഡ് ക്വാളിറ്റി കോൺഗ്രസ് ആൻഡ് അവാർഡ്‌സിന്റെ ഹയസ്റ്റ് ക്വാളിറ്റി ഓറിയന്റേഷൻ സി.ഇ.ഒ.ക്കുള്ള പുരസ്കാരം പാലാ മാർ സ്ലീവാ മെഡിസിറ്റി സി.ഇ.ഒ. ജസ്റ്റിൻ തോമസിന് ലഭിച്ചു. മുംബൈ താജ് ലാൻഡ്സ് എൻഡിൽ നടന്ന വേൾഡ് ലീഡർഷിപ്പ് കോൺഗ്രസ് ആൻഡ് അവാർഡ്സിൽ വേൾഡ് സി.എസ്.ആർ. ഡേ ഫൗണ്ടർ ഡോ. ആർ.എൽ.ഭാട്ട്യയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മികച്ച വീക്ഷണം, ഉപഭോക്താക്കളുടെ സംതൃപ്തി, സ്ഥാപനത്തിന്റെ ഭാവിയിലേക്കുള്ള വീക്ഷണം, വളർച്ച, ധാർമികത, സുസ്ഥിരതയ്ക്കുള്ള കഴിവ്, ഉപഭോക്കാക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പ്രവർത്തനം തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അവാർഡ്.
രാജ്യത്തെ 7 പ്രമുഖ സ്ഥാപനങ്ങളുടെ ഉന്നത നിരയിൽ പ്രവർത്തിക്കുന്നവരായിരുന്നു അവാർഡ് ജൂറി അംഗങ്ങൾ. പ്രവർത്തനം തുടങ്ങി 3 വർഷത്തിനുള്ളിൽ മാർ സ്ലീവാ മെഡിസിറ്റിക്കു എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ നേടിയെടുക്കാനും സാധിച്ചിരുന്നു.ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചു തുടങ്ങിയ ശേഷം പ്രമുഖ മാധ്യമ സ്ഥാപനത്തിൽ 3 പതിറ്റാണ്ടു കാലം ഉന്നതശ്രേണിയിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന് ജനറൽ അഡ്മിനിസ്ട്രേഷൻ, ക്വാളിറ്റി, ഫിനാൻസ് ആൻഡ് ബഡ്ജറ്ററി കൺട്രോൾ, ഹ്യൂമൻ റിസോഴ്സസ്, ഹെൽത്ത് കെയർ പ്രമോഷൻസ്, ഇൻഷുറൻസ് ആൻഡ് സി.എസ്.ആർ. പ്രൊജക്ട്സ് എന്നിവയിൽ ഉള്ള പ്രാവീണ്യം കൂടി പരിഗണിച്ചാണ് അവാർഡ്.
2018 മുതൽ പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ ഗവേർണിങ് ബോർഡ് അംഗമായിരുന്ന ഇദ്ദേഹം 2022 ജൂണിൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി ചുമതലയേറ്റു.45-ൽ പരം സ്പെഷ്യാലിറ്റി ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും 200-ൽ പരം ഡോക്ടർമാരുമുള്ള മാർ സ്ലീവാ മെഡിസിറ്റിയിൽ ഉന്നത നിലവാരത്തിലുള്ള ആധുനിക ചികിത്സാ സേവനങ്ങൾ ലഭ്യമാണ്. അലോപ്പതിക്ക് പുറമെ ആയുർവേദം, ഹോമിയോപ്പതി, നാച്ചുറോപ്പതി എന്നിവ ഉൾപ്പെടുന്ന ചികിത്സാ വിഭാഗങ്ങളുമായി ഒരു സമ്പൂർണ ആരോഗ്യ കേന്ദ്രമായി ആണ് മാർ സ്ലീവാ മെഡിസിറ്റി പ്രവർത്തിക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…