കൊച്ചി: ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി മരടില്‍ ട്രയല്‍ റണ്‍ നാളെ നടക്കും. സ്ഫോടന ദിനത്തിലെ എല്ലാ സന്നാഹങ്ങളുമൊരുമിച്ചുള്ള പരീക്ഷണമാണ് നാളെ നടത്തുക . പ്രകമ്പനം പഠിക്കാനെത്തിയ ഐ.ഐ.ടി.സംഘം ഇന്ന് ഫ്ലാറ്റുകള്‍ക്ക് ചുറ്റും 11 ഇടങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കും.ജനുവരി11, 12 തീയതികളിലാണ് ഫ്ലാറ്റുകൾ പൊളിക്കുന്നത്.
അഞ്ചു ഫ്ലാറ്റുകളിലെയും സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുന്ന ജോലി പൂർത്തിയായി . ഫ്ലാറ്റില്‍ നിന്ന് 100 മീറ്റര്‍ അകലെ സ്ഫോടനം നിയന്ത്രിക്കുന്ന സ്ഥലത്തേക്ക് ഡിറ്റനേറ്ററുകള്‍ വഴി സ്ഫോടക വസ്തുക്കളെ ബന്ധിപ്പിക്കുന്ന ജോലിയാണ് ഇനി ബാക്കിയുള്ളത്. ഓരോ ഫ്ലാറ്റിനോടും ചേര്‍ന്ന് തുറന്നിരിക്കുന്ന കണ്ട്രോള്‍ റൂമില്‍ നിന്നാണ് സ്ഫോടനത്തിന്റ പൂര്‍ണ നിയന്ത്രണം.
സ്ഫോടന ദിവസം ചുമതലയില്‍ ഉള്ള മുഴുവന്‍ സന്നാഹങ്ങളും അണിനിരത്തിക്കൊണ്ടാവും നാളെ നാല് ഫ്ലാറ്റുകളുടെ പരിസരത്തും ട്രയല്‍ റണ്‍. സുരക്ഷാ അലാറമടക്കം മരടില്‍ മുഴങ്ങും. അവസാനവട്ട ഒരുക്കങ്ങള്‍ ഐ.ജി നേരിട്ടെത്തി വിലയിരുത്തി. പ്രകമ്പനം പഠിക്കാനായി മദ്രാസ് ഐ.ഐ.ടിയില്‍ നിന്നെത്തിയ സംഘം ഇന്ന് മരടിലെ നാല് ഫ്ലാറ്റുകള്‍ക്കും ചുറ്റും 11 ഇടങ്ങളില്‍ ആക്സിലറോ മീറ്ററും സ്ട്രെയിന്‍ ഗേജസും സ്ഥാപിക്കും.
അതേ സമയം ഇന്ന് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മരടിൽ വഞ്ചനാ ദിനമാചരിക്കുകയാണ്. മരട് നിവാസികൾക്ക് സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്തതിലും ചട്ടങ്ങൾ ലംഘിച്ചു ഫ്ളാറ്റുകൾക്കു അനുമതി നൽകിയ സിപിഎം നേതാക്കളെ സംരക്ഷിക്കുന്നുവെന്നും ആരോപിച്ചുമാണ് സമരം. മരട് പോലീസ് സ്റ്റേഷനിലെയ്ക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
ഒക്ലഹോമ:ജനുവരി 19 നു അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറുടെ ജീവിതവും പൈതൃകവും സ്മരിച്ചുകൊണ്ട് വിവിധ പരിപാടികൾ നടന്നു.ഇതിനോടുബന്ധിച്ചു ഒക്ലഹോമ…
എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…
വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക്…
കാലിഫോർണിയ: ഗവർണർ ഗാവിൻ ന്യൂസം പ്രമുഖ സിവിൽ റൈറ്റ്സ് അഭിഭാഷകയായ മഞ്ജുഷ പി. കുൽക്കർണിയെ 'സ്റ്റേറ്റ് ഏഷ്യൻ ആൻഡ് പസഫിക്…
എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ - ഒരുക്കം 2026 ഫെബ്രുവരി,…