Kerala

സ്വർണക്കടത്ത് കേസ്; മന്ത്രിമാർ കോൺസുലേറ്റിൽ പല തവണ വന്നിട്ടുണ്ട്; സരിത്തിന്റെ മൊഴി

കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രൻ പല തവണ യുഎഇ കോൺസുലേറ്റിൽ എത്തിയിട്ടുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി. മകൻ്റെ ജോലിക്കാര്യത്തിനായിട്ടാണ് മന്ത്രി യുഎഇ കോൺസുലേറ്റിൽ വന്നിട്ടുള്ളത് എന്നാണ് എൻഫോഴ്മെന്‍റ് ഡയറക്ട്രേറ്റിന് സരിത്ത് മൊഴി നൽകിയിട്ടുള്ളത്.

മന്ത്രി കെ ടി ജലീലും പല തവണയായി യുഎഇ കോൺസുലേറ്റിൽ എത്തിയിട്ടുണ്ടെന്നും, സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി കിട്ടിയത് എം ശിവശങ്കറിന്‍റെ ശുപാർശയിലാണെന്നും സരിത്ത് മൊഴി നൽകി. സംഭാവന സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങൾ വാങ്ങുന്നതിനും കാന്തപുരം അബൂബക്ക‍ർ മുസലിയാരും മകൻ അബ്ദുൾ ഹക്കീമും കോണ്‍സുല്‍ ഓഫീസിലെത്തിയിട്ടുണ്ട് എന്നും സരിത്ത് വ്യക്തമാക്കിയിട്ടുണ്ട്.

സ്വർണ്ണ കള്ളക്കടത്തിനെകുറിച്ച് കോൺസുൽ ജനറലിന് ഒന്നും അറിയില്ലെങ്കിലും അദ്ദേഹത്തിന് കൊടുക്കണം എന്ന പേരിൽ കമ്മീഷൻ കൈപ്പറ്റിയിരുന്നു. എന്നാൽ അറ്റാഷേയെക്ക് രണ്ടുതവണ സ്വർണം വന്നപ്പോൾ 1500 ഡോളർ വീതം കമ്മീഷൻ നൽകിയിട്ടുണ്ടെന്നും സരിത്ത് മൊഴി നൽകി.

Newsdesk

Recent Posts

ഈ വാരാന്ത്യം ‘Bethlehem Kudumba Unit’ കാണാം വെറും €4-ന്!

അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് സന്തോഷവാർത്ത; സെപ്റ്റംബർ 5, 6 തീയതികളിലെ National Cinema Weekend-ന്റെ ഭാഗമായി പുതിയ മലയാളം ചിത്രം…

2 hours ago

അയർലണ്ടിൽ സിനിമാ പ്രേമികൾക്ക് വമ്പൻ ഓഫർ; വെറും €4-ന് സിനിമ കാണാം!

അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ പ്രത്യേക സിനിമാ വാരാന്ത്യം. National Cinema Weekend-ന്റെ ഭാഗമായി രാജ്യത്തെ…

3 hours ago

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീ പിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. …

20 hours ago

ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേ പരിശീലനം ഉൾപ്പെടുത്തണമെന്ന് റോഡ് സുരക്ഷാ മന്ത്രി

അയർലണ്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേയിലൂടെയുള്ള ഡ്രൈവിങ് പരിശീലനം ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് റോഡ് സുരക്ഷാ മന്ത്രി സീൻ കാനി. യഥാർത്ഥ മോട്ടോർവേ…

22 hours ago

യൂറോപ്പിൽ ഭവന നിർമാണത്തിൽ അയർലണ്ട് ഒന്നാമത്; എങ്കിലും 4 ലക്ഷം വീടുകളുടെ കുറവ്

ഒരു വർഷത്തിൽ 1,000 പേർക്ക് 7.2 വീടുകൾ; എന്നാൽ ഒരു ദശാബ്ദത്തിലേറെ നീണ്ട ഭവന ക്ഷാമം ഇപ്പോഴും വെല്ലുവിളി ജനസംഖ്യാനുപാതത്തിൽ…

1 day ago

മെസിയ്ക്ക് പിന്നാലെ അര്‍ജന്‍റീന സൂപ്പര്‍ താരവും കളമൊഴിയുന്നു

ബ്യൂണസ് അയേഴ്സ്: ലയണൽ മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര ഫുട്ബോള്‍ മതിയാക്കാനൊരുങ്ങി അര്‍ജന്‍റീന താരം…

1 day ago