കേരള സെക്രട്ടറിയേറ്റിലെ തീപിടുത്തം ദുരൂഹതകള്‍ ഏറെ

0
121

കേരള സെക്രട്ടറിയേറ്റില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്ന സംശയം. എന്നാല്‍ ഷോട്ട് സര്‍ക്ക്യൂട്ട്മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സര്‍ക്കാര്‍ മനപ്പൂര്‍വ്വം ഫയലുകളെ നശിപ്പിക്കുന്നതിന് വേണ്ടി ഒത്താശ ചെയ്താണ് സെക്രട്ടറിയേറ്റില്‍ തീപിടുത്തമുണ്ടായതെന്നാണ് പ്രതിപക്ഷത്തിന്റെയും ബി.ജെ.പിയുടെയും ശക്തമായ ആരോപണം.

എന്തുതന്നെയായാലും അപ്രതീക്ഷിതമായുണ്ടായ ഈ തീപിടുത്തം സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നതു തന്നെയാണ് വാസ്തവം. ഈ സാഹചര്യം മുന്നില്‍ കണ്ട് ഈ തീപിടുത്തത്തിന്റെ മൂലകാരണം കണ്ടെത്തുന്നതിനായി സമഗ്രമായ അന്വേഷണം വേണമെന്ന് മന്ത്രിസഭാ യോഗത്തില്‍ ശക്തമായി ഉന്നയിക്കപ്പെട്ടു.

തീപിടുത്തത്തിന് ബാഹ്യശക്തികള്‍ ആരെങ്കിലും ഇടപെട്ട് നടത്തിയതാണെന്ന സംശയം നിലനില്‍ക്കേ ഇതെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തണമെന്ന് എ.ഡി.ജി.പിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
തീ പിടുത്തം പുറംലോകം അറിയുന്നതിനും ചീഫ് സെക്രട്ടറി എത്തുന്നതിനും മുന്‍പ് മറ്റു ചില രാഷ്ട്രീയപ്രവര്‍ത്തകര്‍ എത്തിയതിന്റെ പിന്നിലുള്ള രാഷ്ട്രീയ-ഗൂഢാലോചനയെക്കുറിച്ചും ശക്തമായി അന്വേഷണത്തിന് ഉത്തരവിട്ടു.

എന്നാല്‍ ചുമരിലെ പഴയ ഫാന്‍ ചൂടാവുകയും അത് ഉരുകി തീപിടിച്ച് കര്‍ട്ടനിലേക്കും മറ്റു കടലാസ് ഫയലുകളിലേക്കും വീണതാണ് തീപിടുത്തത്തിന്റെ മൂലകാരണമെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ഇതു തന്നെയായിരുന്നു പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്ന കാരണവും. എന്നാല്‍ സംശയത്തിന്റെ മുനയില്‍ ആരെയും നിറുത്താതെ വസ്തുനിഷ്ഠമായി ഫോറന്‍സിക് വിഭാഗവും വിരലടയാള വിഗദ്ധരും സമഗ്രമായി ഇതെക്കുറിച്ച് അന്വേഷിച്ചു വരുന്നു. എന്തു തന്നെയായാലും തീപിടുത്തത്തെക്കുറിച്ചുള്ള അന്തിമമായ തീരുമാനം ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമെ നടക്കുകയുള്ളൂ.


തീപിടുത്തം ഉണ്ടായതും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത ഗവര്‍ണറെ വ്യക്തപരമായി സന്ദര്‍ശിക്കുകയും പ്രസ്തുത സാഹചര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയേയും വിളിച്ചുവരുത്തി വിശീകരണം തേടണമെന്ന് ഗര്‍ണ്ണര്‍ക്ക് രേഖാമൂലം കത്ത് രമേശ് ചെന്നിത്തല നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here