തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ കൂടാതെ നിശാ ക്ലബുകളും നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി വൈകിയും ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിശാ ക്ലബ്ബുകള്‍ / നൈറ്റ് ലൈഫ് സെന്ററുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രതിവാര ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ട്’ എന്ന പരിപാടിയിലാണ് മുഖ്യമന്ത്രി നിശാ കേന്ദ്രങ്ങളെക്കുറിച്ചുള്ള സര്‍ക്കാരിന്റെ പദ്ധതി അറിയിച്ചത്. രാത്രിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉല്ലാസത്തിനായി ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ പ്രധാനപ്പെട്ട ചില സ്ഥലങ്ങള്‍ നിശാ കേന്ദ്രങ്ങള്‍ക്ക് യോജിച്ചതാണെന്നും ഇത്തരം കൂടുതല്‍ കേന്ദ്രങ്ങള്‍ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചില സ്ഥലങ്ങളില്‍ രാത്രി മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും റസ്റ്ററന്റുകളും ഉണ്ട്. ഇവിടെ തികച്ചും സുരക്ഷിതവുമാണ്. ഇത്തരത്തിലുള്ള സംവിധാനം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ചില ഇടങ്ങളില്‍ ഒരുക്കാനാണ് പദ്ധതിയിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കായിരിക്കും ആദ്യ നിശാ കേന്ദ്രമായി മാറാന്‍ സാധ്യത എന്നും മുഖ്യമന്ത്രി അറിയിച്ചു.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…