Categories: Kerala

ഹൈടെക് അഗ്രോ സർവ്വീസ് സെൻററിൻറെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത മുവാറ്റുപുഴ ഈഈസി മാർറ്റിൽ

ഹൈടെക് അഗ്രോ സർവ്വീസ് സെൻററിൻറെ ആഭിമുഖ്യത്തിൽ മുവാറ്റുപുഴ ഈഈസി മാർറ്റിൽ ആരംഭിച്ച ഞാറ്റുവേല ചന്ത മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ഉഷ ശശിധരൻ ഉത്ഘാടനം ചെയ്തു. ബ്ലോക് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീമതി ലിസ്സി ജോളി അദ്ധ്യക്ഷയായിരുന്നു. മുൻസിപ്പൽ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ഉമാമത് സലീം,  ജില്ലാ പഞ്ചായത്ത അംഗം എൻ അരുൺ, ബ്ലോക്ക് വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജാൻസി, മൊത്തവ്യാപാര വിപണി ഡപ്യുട്ടി ഡയറക്ടർ ശ്രീമതി മിനി തോമസ് എന്നിവർ ആശംസകൾ നേർന്നു. കൃഷി അസിസ്റ്റൻറ് ഡയറക്ടർ ശ്രീമതി ടാനി തോമസ് സ്വാഗതവും ഫെസിലിറ്റേറ്റർ ശ്രീ ജോഷി പി എം നന്ദിയും പറഞ്ഞു. മുവാറ്റുപുഴ കാർഷിക മൊത്തവ്യാപാര വിപണിയിടെ കിഴക്കേ അറ്റത്ത് കഴിഞ്ഞ മാസമാണ് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ഹൈടെക് അഗ്രോ സർവ്വീസ് സെൻറർ പ്രവർത്തനം തുടങ്ങിയത്.

പന്ത്രണ്ടോളം തരം പച്ചക്കറികൾ, തെങ്ങിൻ തൈ, പ്ലാവ്, റംബുട്ടാൻ, കുളംപുളി, എന്നിവയുടെ ഗ്രാഫ്റ്റുകളും, 14 തരം പച്ചക്കറി വിത്തുകളും മണ്ണിര കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക്, സ്യൂഡോ മോണസ്, ഗ്രോ ബാഗ്, കൊക്കോ പിത് എന്നിവ ചന്തയിൽ വില്പനക്ക് ഉണ്ട്. വരും ദിവസങ്ങളിൽ കുടുതൽ തൈകളെത്തും. കർഷകർക്ക് ആവശ്യമായ വിവിധ കാർഷിക യന്ത്രങ്ങൾ വാടകയക്ക് ലഭ്യമാക്കുന്നതിനും, പച്ചക്കറി തൈകളുടെ ഉത്പാദനം, ഗ്രോ ബാഗ് നിർമ്മാണം, തരിശ് ഭൂമിയിൽ കൃഷിയിറക്കൽ  തുടങ്ങിയ നിരവധി സേവനങ്ങളാണ് അഗ്രോ സർവ്വീസ് സെൻറർ ലഭ്യമാക്കുന്നത്.   മൊബൈൽ 7994996262 

Newsdesk

Recent Posts

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

19 mins ago

ഇലക്ട്രിക് കാർ ചാർജിങ്ങിന് ഇനി ചെലവേറും; പെട്രോൾ, ഡീസൽ കാറുകളേക്കാൾ ചാർജിങ് നിരക്ക് ഉയർന്നു

അയർലണ്ടിൽ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായി ESB-യുടെ പുതിയ ചാർജിങ് നിരക്ക് വർധന. രാജ്യത്തെ ഏറ്റവും വലിയ പൊതു ഇലക്ട്രിക്…

33 mins ago

അസെറ്റാമിനോഫെൻ മരുന്ന് രാജ്യവ്യാപകമായി തിരിച്ചുവിളിക്കുന്നു

വാഷിംഗ്‌ടൺ ഡി സി :ലേബലിംഗിൽ വന്ന തെറ്റിനെ തുടർന്ന് ഒരു ലക്ഷത്തിലധികം പെയിൻ റിലീഫ് (വേദനസംഹാരി) ഗുളിക കുപ്പികൾ രാജ്യവ്യാപകമായി…

1 hour ago

ഡബ്ലിൻ സിറ്റി സെന്ററിൽ സുരക്ഷാ ശക്തമാക്കുന്നു; സ്വകാര്യ ഏജൻസിക്ക് പട്രോളിങ് ചുമതല നൽകാൻ നീക്കം

ഡബ്ലിൻ സിറ്റി സെന്ററിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ സുരക്ഷാ ജീവനക്കാരെ പട്രോളിങ്ങിന് നിയോഗിക്കാൻ നീക്കം. ഒ'കോണൽ സ്ട്രീറ്റും…

2 hours ago

അമേരിക്കൻ തിരഞ്ഞെടുപ്പിൽ ചരിത്രമെഴുതി മലയാളികൾ: സുരേന്ദ്രൻ കെ. പട്ടേലിനും ജൂലി എ. മാത്യുവിനും മാർട്ടിൻ ജോണിനും ഉജ്ജ്വല വിജയം

ഹൂസ്റ്റൺ: അമേരിക്കൻ ഐക്യനാടുകളിലെ തിരഞ്ഞെടുപ്പ് ചൂടിനിടയിൽ കേരളത്തിന് ഒന്നടങ്കം അഭിമാനിക്കാൻ വകനൽകുന്ന ഒരു വലിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കൻ…

2 hours ago

ഡബ്ലിനിൽ നിന്നുള്ള രണ്ട് Ryanair വിമാനങ്ങൾക്ക് ബോംബ് ഭീഷണി; യൂറോപ്പിലാകെ ആശങ്ക

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലായി വിമാനങ്ങൾക്ക് നേരെ തുടർച്ചയായ ബോംബ് ഭീഷണികൾ ഉയർന്നതിനെ തുടർന്ന് വിമാനത്താവളങ്ങളിൽ വ്യാപക സുരക്ഷാ പരിശോധന. ഡബ്ലിനിൽ…

7 hours ago