തിരുവനന്തപുരം: പ്രവാസികളെ ചൊല്ലി സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു.
സംസ്ഥാനത്ത് മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്‍റെയ്ന്‍ ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണം എന്ന സര്‍ക്കാര്‍ നിലപാടിനോട് രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷം പ്രതികരിച്ചത്.
”പൊരിവെയിലത്ത് പണിയെടുത്ത പ്രവാസികളുടെ അധ്വാനത്തിന്റെ കൂടി ഫലമാണ് നമ്മൾ ഇന്നീ കാണുന്ന കേരളം.
ഈ ദുരന്തസമയത്ത് സർവവും നഷ്ടപെട്ട് മടങ്ങിയെത്തുന്നവരെ കോവിഡിന്റെ മറവിൽ കൊള്ളയടിക്കുന്നത് മനുഷ്യത്വരഹിതമാണ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
ഇന്ത്യയിൽ മറ്റേതൊരു സംസ്ഥാനത്തേക്കാളും പ്രവാസികളോട് കടപ്പാടുണ്ടാവേണ്ടത് കേരളത്തിനാണ്. ഓരോ വർഷവും 90,000 കോടിയോളം രൂപയാണ് പ്രവാസി മലയാളികളുടെ റമിറ്റൻസായി കേരളത്തിലേക്കൊഴുകുന്നത്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ഏറ്റവും വലിയ ചാലകശക്തിയാണ് ഈ വിദേശപണം.
ഇതിനുപുറമേ പ്രളയകാലത്തടക്കം ഈ നാടിന് ബുദ്ധിമുട്ടുണ്ടാവുമ്പോഴൊക്കെ കയ്യയച്ച് സഹായിച്ചിരുന്നതും പ്രവാസികളിലെ മനുഷ്യ സ്നേഹികളാണ്.
അവരിലെ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നവരെ തിരിച്ച് സഹായിക്കുക എന്നത് കേരളീയ സമൂഹത്തിന്‍റെയും സർക്കാരിന്‍റെയും അനിവാര്യമായ ഉത്തരവാദിത്തമാണ്.
വിടി ബല്‍റാം എംഎല്‍എ പറയുന്നു.
പ്രവാസികൾ രോഗാണുവിനേയും ചുമന്ന് ഇങ്ങോട്ട് വരുന്നവരാണെന്ന് ക്രൂരമായ ഭാഷയിൽ അധിക്ഷേപിക്കുക കൂടിയാണ് സിപിഎമ്മിൻ്റെ മന്ത്രിമാർ ബല്‍റാം
കൂട്ടിച്ചെര്‍ക്കുന്നു, ഈ തീരുമാനം അടിയന്തരമായി സർക്കാർ തിരുത്താൻ തയ്യാറാകണമെന്നും വിടി ബല്‍റാം എംഎല്‍എ ആവശ്യപെടുന്നു.
തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിടി ബല്‍റാം സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നത്.
PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ് ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…
ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…
സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…
വാഷിംഗ്‌ടൺ ഡി സി: അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ…
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പ്രമുഖ റീട്ടെയിലർമാരെ അനുകരിച്ച് ഓഫറുകൾ…