പമ്പാ മണലെടുപ്പില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാവും

0
49

പമ്പ മണലെടുപ്പില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ അതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിറക്കി. 2018 കാലത്ത് നടന്ന പ്രളയത്തില്‍ ധാരാളം പൂഴിമണല്‍ പമ്പയില്‍ വന്നടിഞ്ഞ് നിറഞ്ഞിട്ടുണ്ടായിരുന്നു. പ്രസ്തുത മണല്‍ നീക്കം ചെയ്ത് പമ്പയെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് പമ്പയില്‍ നിന്നും മണല്‍ നീക്കം ചെയ്യുവാനുള്ള സര്‍ക്കാര്‍ തീരുമാനം ഉണ്ടായത്.

പമ്പ ത്രിവേണിയില്‍ നിന്നും നീക്കം ചെയ്യാന്‍ നല്‍കിയ അനുമതിയിലാണ് വന്‍അഴിമതി നടന്നതെന്നായിരുന്നു പരാതി. എന്നാല്‍ പമ്പാ ത്രിവേണിയില്‍ നിന്നും മണ്ണ് നീക്കംചെയ്യാന്‍ പൊതുമേഖലാ സ്ഥാപനത്തെ മറയാക്കി സ്വകാര്യ കമ്പനിയായ കേരള ക്ലെയ്‌സ് ആന്റ് സെറാമിക്‌സിന് നല്‍കിയ അനുമതിയിലാണ് അഴിമതി നടന്നത് എന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.

മണല്‍ ക്രമാതീതമായി നീക്കം ചെയ്യുന്നത് പ്രകൃതിയുടെയും വനത്തിന്റെയും സന്തുലിതാവസ്ഥയെ ബാധിക്കുമെന്നതിനാല്‍ വനം വകുപ്പ് ഇതിനെ ശക്തമായി എതിര്‍ക്കുകയും ഇതിനെചൊല്ലി വലീയ വിവാദ-ചര്‍ച്ചകളും മറ്റും നടക്കുകയുണ്ടായിരുന്നു. എന്നാല്‍ മണ്ണ് നീക്കം ചെയ്യാനുള്ള ഉത്തരവിറക്കിയത് കളക്ടറാണെന്നും ദുരന്ത നിവാരണ നിയമപ്രകാരമാണ് അദ്ദേഹം ഈ ഉത്തരവിറക്കിയെന്നുമാണ് സര്‍ക്കാരിന്റെ വാദഗതി. ആയതിനാല്‍ ഇതിന് പ്രത്യേകിച്ച് അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഉന്നയിച്ചു. വാസ്തവത്തില്‍ ഈ കോടതി ഉത്തരവ് സര്‍ക്കാരിന് ലഭിച്ച കനത്ത തിരിച്ചടിയാണെന്ന് രമേശ് ചെന്നിത്ത പ്രസ്താവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here