പ്രണബ് മുഖര്‍ജിയുടെ നില അതീവഗുരുതരം

0
100

ഇന്ത്യയുടെ മുന്‍രാഷ്ട്രപതിയായ പ്രണബ്മുഖര്‍ജിയുടെ നില അതീവഗുരുതരമാണെന്ന് വ്യാഴാഴ്ചകാലത്ത് ഡോക്ടര്‍മാര്‍ വിലയിരുത്തി. കഴിഞ്ഞ ഓഗസ്റ്റ് 10 നായിരുന്നു കോവിഡ് ബാധിച്ച് പ്രണബ് മുഖര്‍ജിയെ ആശുപത്രിയിലെത്തിച്ചത്. ഇപ്പോള്‍ അബോധാവസ്ഥയിലുള്ള പ്രണബ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോഴും ജീവന്‍ നിലനിര്‍ത്തുന്നത്. അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ അണുബാധ ശക്തമായെന്നും അതോടൊപ്പം വൃക്ക സംബന്ധമായ അസുഖങ്ങളും ഉള്ളതും അദ്ദേഹത്തിന്റെ നില കൂടുതല്‍ സങ്കീര്‍മാക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്റ് റഫറന്‍ ആശുപത്രിയിലാണ് പ്രണബ് ചികിത്സയില്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ അവസ്ഥ ബുധനാഴ്ചത്തേക്കാള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. എന്നാല്‍ കൂടുതലൊന്നും ഇതെപ്പറ്റി വിലയിരുത്താനാവില്ലെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here