Categories: Kerala

മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷ യുവജന സംഘടനകളുടെയും രാഷ്​​്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധം

കോഴിക്കോട്​: സ്വർണക്കടത്ത്​ കേസി​െൻറ അന്വേഷണവുമായി ബന്ധപ്പെട്ട്​ എൻഫോഴ്​സ്​മെൻറ്​ ചോദ്യം ചെയ്​ത ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷ യുവജന സംഘടനകളുടെയും രാഷ്​​്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. പലയിടത്തും പ്രവർത്തകർക്ക്​ നേരെ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത്​ കോ​ൺഗ്രസ്​, യുവമോർച്ച, യൂത്ത്​ ലീഗ്​ എന്നിവരുടെ​ നേതൃത്വത്തിലാണ്​ പ്രതിഷേധം.

സംസ്​ഥാനത്തി​െൻറ വിവിധ കേന്ദ്രങ്ങളിലാണ്​ പ്രതിഷേധം അരങ്ങേറിയത്​. കോഴിക്കോട്​ സിറ്റി പൊലീസ്​ കമീഷണറുടെ ഓഫിസിലേക്ക്​ നടത്തിയ​ യൂത്ത്​ ലീഗ്​ മാർച്ചിന്​ നേരെ പൊലീസ്​ ജല പീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ്​ വെച്ച്​ തടയാൻ ശ്രമിച്ചതിനെ തുടർന്നാണ്​ സംഘർഷമുണ്ടായത്​. സംസ്​ഥാന സെക്രട്ടറി പി.കെ. ഫിറോസ്​ പ്രതിഷേധം ഉദ്​ഘാടനം ചെയ്​തു. പിന്നീട്​ ​യൂത്ത്​ ലീഗ്​ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന്​ പ്രതിഷേധിച്ചു

കോൺഗ്രസ്​ പ്രർത്തകരും കലക്​ടറേറ്റിലേക്ക്​ മാർച്ചുമായി എത്തിയിരുന്നു. കോഴിക്കോട്​ കണ്ണൂർ ദേശീയപാത യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ ഉപരോധിക്കുകയാണ്​.കൊല്ലത്ത്​ യൂത്ത്​ കോൺഗ്രസ്​ മാർച്ചിന്​ നേരെ ​പൊലീസ്​ ജലപീരങ്കി​ പ്രയോഗിച്ചു.ആലപ്പുഴയിൽ യുവമോർച്ച പ്രവർത്തകർ ജലീലി​െൻറ കോലം ​കത്തിച്ചു. മലപ്പുറം വളാഞ്ചേരിയിൽ കെ.ടി. ജലീലി​െൻറ വീട്ടിലേക്ക്​ യുവമോർച്ച മാർച്ച്​ നടത്തി.സെക്രട്ടറിയറ്റിലേക്ക്​ മഹിള കോൺഗ്രസ്​ പ്രവർത്തകരുടെ നേതൃത്വത്തിൽ മാർച്ച്​ നടത്തുകയാണ്​. മന്ത്രി സ്​ഥാനം രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന്​ പ്രതിപക്ഷ യുവജനസംഘടനകൾ വ്യക്തമാക്കി.

യുവമോർച്ച പ്രതിഷേധത്തിൽ കോട്ടയത്ത്​ നേരിയ സംഘർഷം.യുവമോർച്ച പ്രവർത്തകൾ കോട്ടയം കലക്​ട്രേറ്റിലേക്ക്​ മാർച്ച്​ നടത്തി​. മാർച്ച്​ പൊലീസ്​ തടഞ്ഞതോടെ നേരിയ സംഘർഷത്തിനടയാക്കി. തുടർന്ന്​ സമരക്കാർക്ക് നേരെ പൊലീസ്​ ലാത്തി വീശി. പിന്നീട്​ ബി.ജെ.പി ജില്ല പ്രസിഡൻറ്​ നോബിൾ മാത്യൂ അടക്കമുള്ളവരെ അറസ്​റ്റ്​ ചെയ്ത് നീക്കി.

Newsdesk

Recent Posts

ബ്രാം കൊടുങ്കാറ്റ്: 11 കൗണ്ടികൾക്ക് ഓറഞ്ച് അലേർട്ട്

ബ്രാം കൊടുങ്കാറ്റ് അയർലണ്ടിൽ കര തൊടുമ്പോൾ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്.…

4 hours ago

ഐഒസി അയർലണ്ട് സാണ്ടിഫോർഡ് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി…

5 hours ago

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള…

11 hours ago

നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി…

13 hours ago

പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ്

ഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും…

2 days ago

വിശ്വാസിന് വധുവിനെ ലഭിച്ചു… തേജാ ലഷ്മിയാണ് (കുഞ്ഞാറ്റ) വധു

വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി…

2 days ago