കോവിഡ് ദിനംപ്രതി ഇന്ത്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ മരുന്ന് കണ്ടുപിടിച്ച സാഹചര്യമുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ അത് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ അലംഭാവം കാണിക്കുന്നുവെന്ന് ശക്തമായ ആരോപണം രാഹുല്‍ ഗാന്ധി ഉന്നയിച്ചു.
മരുന്ന് വ്യക്തമായി ഉല്‍പാദിക്കാനും അതു വ്യക്തതയോടെ കണ്ടുപടിച്ച് പൊതുജനങ്ങളുടെ ആശങ്കയകറ്റുന്ന രീതിയിലേക്ക് കൊണ്ടുവരാനോ അതുമായി ബന്ധപ്പെട്ട് സമഗ്രമായ നയതന്ത്ര പദ്ധതികള്‍ കൊണ്ടുവരാനോ കേന്ദ്ര സര്ക്കാരാനായില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ തികഞ്ഞ പരാജയമാണെന്നും സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള സമീപനം തന്നെ ആശങ്കപ്പെടുത്തുന്നുവെന്നും രാഹുല്‍ഗാന്ധി തന്റെ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
മരുന്ന് ആവശ്യത്തിന് ലഭ്യമാക്കുകയും അത് വിതരണത്തിന് തയ്യാറായിട്ടുണ്ടെങ്കില്‍ അത് എല്ലാ വിഭാഗക്കാര്‍ക്കും ഒരുപോലെ തന്നെ വിതരണത്തിന് എത്തിക്കാനുള്ള സംവിധാനത്തിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.