തിരുവനന്തപുരം: കേരളം ഭരിക്കുന്ന എൽ.ഡി.എഫ് സർക്കാർ പരാജയപ്പെട്ട സർക്കാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽ.ഡി.എഫ് സർക്കാർ അഞ്ചാം വർഷത്തേക്ക് കടക്കുന്നതിെൻറ ഭാഗമായി വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തെ തുടർന്നായിരുന്നു പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിച്ചത്. ദുരന്തങ്ങളിലെല്ലാം സർക്കാറുമായി പ്രതിപക്ഷം പൂർണമായി സഹകരിച്ചുവെന്ന് രമേശ് പറഞ്ഞു. ഒാഖിയിലും പ്രളയങ്ങളിലും കോവിഡിലും സർക്കാറിനൊപ്പം നിന്ന് പ്രവർത്തിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നാൽ അഴിമതിയും ക്രമക്കേടും ചൂണ്ടികാണിക്കാൻ പ്രതിപക്ഷം മടിച്ചിട്ടില്ല. ആർഭാടം, ബന്ധുനിയമനം, പ്രളയഫണ്ട് തട്ടിപ്പ്, പി.എസ്.സി തട്ടിപ്പ്, രാഷ്ട്രീയ കൊലപാതകങ്ങൾ, കെടുകാര്യസ്ഥത, പിടിപ്പുകേട് തുടങ്ങിയവയായിരുന്നു സർക്കാറിെൻറ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെിതിരായ കേരളത്തിെൻറ ചെറുത്തു നിൽപ് ജനങ്ങളുടെ നേട്ടമാണ്. കേരളം ഇതുവരെ ഭരിച്ച മുഴുവൻ സർക്കാറുകളുടെയും നേട്ടമാണ് നമുക്ക് ലഭിച്ചത്. രാജ ഭരണകാലം മുതൽ ശക്തമായി തുടരുന്ന അടിത്തറയാണ് കേരളത്തിെൻറ മേൻമ. ഇത് തങ്ങളുടെ നേട്ടം മാത്രമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. പി.ആർ. ഏജൻസികളുടെ സഹായത്തോടെ നിറം പിടിപ്പിച്ച പ്രചരണങ്ങളിലൂടെ നേട്ടം തങ്ങളുടേതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും ജാഗ്രതയാണ് കോവിഡ് പ്രതിരോധത്തിൽ തുണച്ചത്.
ഒരു വൻകിട പദ്ധതി പോലും ഈ സർക്കാറിെൻറ കാലത്ത് ആരംഭിക്കാനായിെല്ലന്നും ഇത് സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകാൻ പോലും സർക്കാറിനായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഡാം മാനേജ്മെൻറിലുണ്ടായ പിഴവാണ് പ്രളയമുണ്ടാക്കിയത്. കേരളത്തിെൻറ തകർച്ചക്ക് കാരണമായത് പ്രളയമായിരുന്നു. പിന്നീട് നടത്തിയ നവകേരള വാഗ്ദാനം രണ്ട് വർഷമായിട്ടും നടപ്പായില്ല. ഇപ്പോഴും പറയുന്നത് നവകേരളത്തിനായി പ്രതിജ്ഞ പുതുക്കാമെന്നാണ്.
റീബിൽഡ് കേരള ഫൈവ്സ്റ്റാർ ഹോട്ടലുകളിലെ ചർച്ചകളിൽ ഒതുങ്ങി. മല എലിയെ പ്രസവിച്ചത് പോലെയുള്ള പദ്ധതിയായിരുന്നു റീബിൽഡ് കേരള. കൃഷി നശിച്ചവർേക്കാ വീടുകൾ നശിച്ചവർേക്കാ പരിഹാരം ലഭിച്ചില്ല. ഒരു പദ്ധതിയും നടപ്പായില്ല.
2120 കോടി രൂപ ദുരിതാശ്വാസ നിധിയിൽ ബാക്കി കിടക്കുകയാണ്. ലോക ബാങ്കിൽനിന്ന് ലഭിച്ച 1780 കോടി രൂപ വകമാറ്റി ശമ്പളവും പെൻഷനും കൊടുക്കാൻ ചെലവിട്ടു.
കോവിഡ് സാഹചര്യത്തിൽ പ്രഖ്യാപിച്ച 20,000 കോടിയിൽ 14,000 കോടിയും കുടിശ്ശിക തീർക്കാനായിരുന്നു. കോവിഡ് കൊണ്ട് രക്ഷപ്പെട്ടത് ധനമന്ത്രി തോമസ് ഐസകാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അനിയന്ത്രിതമായ കടമെടുപ്പ് മാത്രമാണ് ധനകാര്യ വകുപ്പ് നടപ്പാക്കുന്നത്. സംസ്ഥാനം കുത്തുപാളയെടുത്ത് നിൽക്കുന്ന ഘട്ടത്തിലാണ് കോവിഡ് വന്നെതന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…