തിരുവനന്തപുരം: പൊലീസിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുങ്ങുന്നു.
ട്രാഫിക് ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ പിഴ പിരിക്കുന്നതിനുള്ള കരാര്‍, സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
റിട്ട് ഹര്‍ജി നല്‍കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് നിയമ വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തുകയാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ട്രാഫിക് പിഴ പിരിക്കാന്‍ കരാര്‍ ഉണ്ടാക്കിയ ഗ്യാലക്സോണ്‍ കമ്പനി ബിനാമികളുടെതാണെന്നും ഇക്കാര്യം മുഖ്യമന്ത്രിയ്ക്ക് അറിയാമെന്നും അതുകൊണ്ടാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും ചെന്നിത്തല ആരോപിച്ചു.
സൂചനകളുടെ അടിസ്ഥാനത്തില്‍ രമേശ് ചെന്നിത്തല ഈ ആഴ്ചതന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് വിവരം. ഹര്‍ജിയില്‍ സിബിഐ അന്വേഷണമായിരിക്കും ചെന്നിത്തല ആവശ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്.
കൂടാതെ തിങ്കളാഴ്ച നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പൊലീസിനെതിരെയുള്ള അഴിമതി ആരോപണത്തില്‍ ചര്‍ച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
Uber ഉൾപ്പെടെയുള്ള ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടി നിശ്ചയിക്കുന്ന ഫിക്സഡ് ഫെയർ സംവിധാനം ഐറിഷ് ടാക്സി വിപണിയിൽ…
അയർലണ്ടിൽ പെട്രോളിനും ഡീസലിനുമുള്ള ആസൂത്രിത എക്സൈസ് ഡ്യൂട്ടി വർധന മാറ്റിവയ്ക്കാനുള്ള സർക്കാർ നിർദേശത്തിന് ഡെയിൽ അംഗീകാരം നൽകി. 104 പേർ…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…
വ്യത്യസ്ഥമായ കളി, വ്യത്യസ്ഥമായ നിയമങ്ങൾ എന്ന ടാഗ് ലൈനോടെ ടൈറ്റാൻസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഒക്ടോബർ…
ലിവിങ് സർട്ടിഫിക്കറ്റ് പരീക്ഷാഫലവും തേർഡ് -ലെവൽ CAO ഓഫറുകളും പ്രഖ്യാപിച്ച സാഹചര്യത്തിൽ, വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള താമസസൗകര്യ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി An…
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270 ആയി ഉയർന്നു. കേരളത്തിൽ നിന്നുള്ള 33 പേരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും…