Categories: Kerala

ഇന്ത്യന്‍ റെയില്‍വേയില്‍ ഇതാദ്യമായി റെന്റ് എ കാര്‍ സംവിധാനവുമായി തിരുവനന്തപുരം ഡിവിഷന്‍

തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയില്‍ ഇതാദ്യമായി റെന്റ് എ കാര്‍ സംവിധാനവുമായി തിരുവനന്തപുരം ഡിവിഷന്‍.  നാല് സ്‌റ്റേഷനുകളിലാണ് പരീക്ഷണാര്‍ത്ഥം സര്‍വീസ് തുടങ്ങുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത്, തൃശ്ശൂര്‍ എന്നീ സ്‌റ്റേഷനുകളിലാണ് ഈ സംവിധാനം. ഇന്‍ഡസ് ഗോ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി.

യാത്ര പുറപ്പെടുന്നതിന് മുന്‍പോ സ്‌റ്റേഷനില്‍ എത്തിയതിന് ശേഷമോ ടാക്‌സി ബുക്ക് ചെയ്യാം. ഇന്‍ഡ്‌സ് ഗോ. ഇന്‍ എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗ്. ഓണ്‍ലൈന്‍ വഴി മുന്‍കൂര്‍ പണം അടയ്ക്കണം. മാസ അടിസ്ഥാനത്തിലും ബുക്കിംഗ് ഉണ്ട്. ഒരു സ്‌റ്റേഷനില്‍ നിന്ന് എടുത്ത വണ്ടി മറ്റൊരു സ്‌റ്റേഷനില്‍ തിരികെ ഏല്‍പ്പിച്ചാല്‍ മതി എന്നതാണ് മറ്റൊരു പ്രത്യേകത.

യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും ഇന്ത്യന്‍ റെയില്‍വേയക്ക് കൂടുതല്‍ വരുമാനം നല്‍കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിലാണ് 4 സ്‌റ്റേഷനുകളില്‍ നടപ്പാക്കുന്നത്. 5 കാര്‍ വീതമാണ് ഓരോ സ്‌റ്റേഷനിലും സര്‍വീസ് നടത്തുക. മൂന്ന് മാസത്തിന് ശേഷം പദ്ധതി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.

Newsdesk

Recent Posts

ജനപ്രതിനിധിക്കൊപ്പം ‘മായൻ്റെ’ ലൊക്കേഷനിലെ ഓണാഘോഷം

മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…

8 hours ago

വാട്ടർഫോർഡിൽ നാളെ ‘ശ്രാവണം-26’ ഓണാഘോഷം വിപുലമായി നടക്കും

​വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…

8 hours ago

Uber മാതൃകയിലെ ഫിക്സഡ് ടാക്സി നിരക്ക് തുടരും; നിരോധിക്കില്ലെന്ന് NTA

Uber ഉൾപ്പെടെയുള്ള ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടി നിശ്ചയിക്കുന്ന ഫിക്സഡ് ഫെയർ സംവിധാനം ഐറിഷ് ടാക്സി വിപണിയിൽ…

10 hours ago

ഡീസൽ–പെട്രോൾ എക്സൈസ് നികുതി വർധന മാറ്റിവച്ചു; നവംബർ വരെ നിലവിലെ നിരക്ക് തുടരും

അയർലണ്ടിൽ പെട്രോളിനും ഡീസലിനുമുള്ള ആസൂത്രിത എക്സൈസ് ഡ്യൂട്ടി വർധന മാറ്റിവയ്ക്കാനുള്ള സർക്കാർ നിർദേശത്തിന് ഡെയിൽ അംഗീകാരം നൽകി. 104 പേർ…

12 hours ago

മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ  ദേശീയ സമ്മേളനം  സെപ്റ്റംബർ 19ന്  ആരോഗ്യമന്ത്രി ജെന്നിഫർ കാരൾ മക്നീൽ മുഖ്യാതിഥിയാകും

 മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ  രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…

1 day ago

ടൈറ്റാൻസ് ഒക്ടോബർ ഒന്നിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

വ്യത്യസ്ഥമായ കളി, വ്യത്യസ്ഥമായ നിയമങ്ങൾ എന്ന ടാഗ് ലൈനോടെ ടൈറ്റാൻസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഒക്ടോബർ…

1 day ago