Categories: Kerala

പ്രവാസികളുമായി ഐഎന്‍എസ് ജലാശ്വ കൊച്ചി തീരത്ത് എത്തി

കൊച്ചി: മാലിദ്വീപിലെ പ്രവാസികളായ ഇന്ത്യക്കാര്‍ ഇനി രാജ്യത്തിന്‍റെ കരുതലില്‍, പ്രവാസികളുമായി ഐഎന്‍എസ് ജലാശ്വ കൊച്ചി തീരത്ത് എത്തി, കപ്പലിലുള്ള 698 യാത്രക്കാരില്‍ 440 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.

കൊച്ചി തീരത്ത് ജലാശ്വയെ നാവികസേനയുടെ ഹെലികോപ്റ്ററിന്റെയും പൈലറ്റ് ബോട്ടുകളുടെയും അകമ്പടിയിലാണ് തുറമുഖത്തേക്ക് എത്തിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് ജലാശ്വ മാലെദ്വീപില്‍ നിന്നും തിരിച്ചത്. നാവികസേന രണ്ട് കപ്പലുകളെയാണ് പ്രവാസികളെ തിരികെ എത്തിക്കുന്നതിനായി അയച്ചത്,രണ്ടാമത്തെ കപ്പല്‍ ഐഎന്‍എസ് മഗര്‍ അടുത്ത ദിവസം ദ്വീപില്‍ എത്തും.

തമിഴ്നാട്,മഹാരാഷ്ട്ര,ഝാര്‍ഖണ്ഡ്,കര്‍ണാടകം തുടങ്ങിയ സംസ്ഥനങ്ങളില്‍ നിന്നുള്ളവരും ജലശ്വയിലുണ്ട്.

Newsdesk

Recent Posts

ഹൂസ്റ്റണിലെ ഫിഫ ഫാൻ ഫെസ്റ്റിനിടെ കടുത്ത ചൂട്; രണ്ടുപേർ സൂര്യാഘാതമേറ്റ് ആശുപത്രിയിൽ

ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായ തുടക്കത്തിനിടെ അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റിവലിൽ കടുത്ത ചൂടിനെത്തുടർന്ന് രണ്ടുപേരെ സൂര്യാഘാതത്തോടെ…

30 seconds ago

സോഹ്‌റാൻ മംദാനി 2029-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഫണ്ട് ശേഖരണം ആരംഭിച്ചു

ന്യൂയോർക്ക്: ആദ്യ ഔദ്യോഗിക കാലാവധി തുടങ്ങി മാസങ്ങൾ മാത്രം പിന്നിടുമ്പോൾ, 2029-ലെ തന്റെ അടുത്ത മേയർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫണ്ട്…

16 mins ago

ഇലോൺ മസ്ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’

സ്പേസ് എക്സിന്റെ റെക്കോർഡ് പ്രാരംഭ ഓഹരി വില്പനക്ക് (ഐ.പി.ഒ) പിന്നാലെ ആഗോള സാമ്പത്തിക ചരിത്രത്തിൽ ഇന്നേവരെ ആരും കൈവരിക്കാത്ത അത്രയും…

3 hours ago

നഴ്‌സിംഗ് വിദ്യാർത്ഥിയുടെ മരണം ഹൃദ്രോഗവിദഗ്ദ്ധന് ഒരു വർഷത്തിൽ താഴെ മാത്രം തടവുശിക്ഷ

കാലിഫോർണിയ: കാർ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാൻ വണ്ടി നിർത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കൊന്ന ഹൃദ്രോഗവിദഗ്ദ്ധന് ഒരു വർഷത്തിൽ താഴെ മാത്രം…

4 hours ago

ഫ്ലോറിഡയിൽ അനുസരണക്കേട് കാട്ടിയതിന് കുട്ടിയെ അരിയിൽ മുട്ടുകുത്തിച്ചു; സഹോദരി അറസ്റ്റിൽ

ഫ്ലോറിഡ: അനുസരണക്കേട് കാണിച്ചതിന് സ്വന്തം അനിയനെ മണിക്കൂറുകളോളം അരിയിൽ മുട്ടുകുത്തിച്ചു നിർത്തി പീഡിപ്പിച്ച 26-കാരിയായ യുവതി ഫ്ലോറിഡയിൽ ബുധനാഴ്ച അറസ്റ്റിലായി.…

4 hours ago

യൂറോപ്പിൽ Revolutന് നിയന്ത്രണം കടുപ്പിച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക്

യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…

23 hours ago