Kerala

കേരള കോൺഗ്രസ് നേതാവും മുൻ എം പിയുമായ സ്കറിയ തോമസ് അന്തരിച്ചു

കൊച്ചി: കേരള കോൺഗ്രസ് നേതാവും മുൻ എം പിയുമായ സ്കറിയ തോമസ് അന്തരിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയിൽ ആയിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്തരിച്ചത്. അദ്ദേഹത്തിന് ഫംഗൽ ന്യൂമോണിയയും ബാധിച്ചിരുന്നു.

1977, 1980 എന്നീ വർഷങ്ങളിൽ രണ്ടു തവണയാണ് സ്കറിയ തോമസ് ലോക്സഭയിൽ കോട്ടയത്തെ പ്രതിനിധീകരിച്ചത്. പി സി തോമസ്, കെ എം മാണി, പി ജെ ജോസഫ്, എന്നിവർക്കൊപ്പം കേരള കോൺഗ്രസിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. കോതമംഗലം, കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്കും അദ്ദേഹം മത്സരിച്ചിട്ടുണ്ട്.

Newsdesk

Recent Posts

അയർലണ്ടിൽ 40-ഓളം ക്രെഡിറ്റ് യൂണിയനുകളിൽ ഡാറ്റാ ചോർച്ച; ലക്ഷക്കണക്കിന് ഇടപാടുകാരുടെ വിവരങ്ങൾ ചോർന്നതായി സംശയം

അയർലണ്ടിലെ ക്രെഡിറ്റ് യൂണിയൻ മേഖലയിൽ വൻ സൈബർ സുരക്ഷാ വീഴ്ച. രാജ്യത്തെ 40-ഓളം ക്രെഡിറ്റ് യൂണിയനുകളെ ബാധിച്ച ഡാറ്റാ ചോർച്ചയിൽ…

2 hours ago

അയർലണ്ടിലെ ആരോഗ്യ മേഖലയിൽ സാമ്പത്തിക പ്രതിസന്ധി; HSE-യ്ക്ക് €780 മില്യൺ അധിക സഹായം, നിയമന നിയന്ത്രണത്തിനെതിരെ പ്രതിഷേധം

അയർലണ്ടിലെ ആരോഗ്യസേവന മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവിന് (HSE) അധികമായി 780 മില്യൺ യൂറോ അനുവദിക്കാൻ…

2 hours ago

എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി

സണ്ണി ഡിയോളിനെ നായകനാക്കി M പത്മകുമാർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘സൂര്യാ- അന്ത് സേ ആരംഭ് തക്’  CBFC…

3 hours ago

അയർലണ്ടിൽ ‘ഇസ്ലാമിക് ലേബർ പാർട്ടി’ വിവാദത്തിൽ; ശരിഅത്ത് അധിഷ്ഠിത രാഷ്ട്രീയ പരിഷ്കാരമെന്ന് വെബ്സൈറ്റ്

അയർലണ്ടിൽ 'ഇസ്ലാമിക് ലേബർ പാർട്ടി ഓഫ് അയർലണ്ട്' (Islamic Labour Party of Ireland) എന്ന പേരിൽ പ്രചരിക്കുന്ന രാഷ്ട്രീയ…

12 hours ago

റോണി ഡേവിഡ് രാജ് നായകനാകുന്ന ‘സത്യമേവ’ നവംബർ 27ന് മലയാളം ZEE 5ൽ സ്ട്രീമിംഗ് ആരംഭിക്കും

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ആറ് എപ്പിസോഡുകളുള്ള കോർട്ട്റൂം ഡ്രാമ 'സത്യമേവ' നവംബർ 27ന് മലയാളം ZEE 5ൽ സ്ട്രീമിംഗ്…

21 hours ago

അയർലണ്ടിൽ First-Time Buyers-ന്റെ ശരാശരി വരുമാനം €82,600 ആയി ഉയർന്നു; ഡബ്ലിനിൽ €1.2 ലക്ഷത്തിന് മുകളിൽ!

അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവരുടെ (First-Time Buyers) വരുമാനത്തിൽ വർധന. 2024-ൽ ആദ്യമായി വീട് വാങ്ങിയവരുടെ വ്യക്തിഗത അല്ലെങ്കിൽ സംയുക്ത…

23 hours ago