സെക്രട്ടറിയേറ്റിലെ തീപിടുത്തം: ആരോപണമുന്നയിച്ചവര്‍ക്കെതിരെ നിയമനടപടി

0
55

സെക്രട്ടറിയേറ്റിലെ തീപിടുത്തെ കടുത്തരീതിയില്‍ പ്രതിപക്ഷവും ബി.ജെ.പിയും ഒത്തുചേര്‍ന്ന് ആക്ഷേപിച്ചതിനെതിരെ സര്‍ക്കാര്‍ നിയമപരമായി നടപടി കൈക്കൊള്ളുമെന്ന് മന്ത്രി എ.കെ.ബാലന്‍. മുഖ്യമന്ത്രിയും സര്‍ക്കാരിന്റെയും ഒത്താശയോടെയാണ് സെക്രട്ടറിയേറ്റിലെ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെടുത്താന്‍ മനപ്പൂര്‍വ്വം തീപിടുത്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന രീതിയിലായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്. ഇതിനെതിരെ നടപടി വേണമെന്നാരോപിച്ച് പ്രതിപക്ഷവും ബി.ജെ.പിയും വലിയ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു.

എന്നാല്‍ തിപിടുത്തം ഷോര്‍ട്ട്‌സര്‍ക്ക്യൂട്ട് മൂലമാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ പ്രതിപക്ഷത്തിന്റെയും ബി.ജെ.പിയുടെയും പരാമര്‍ശങ്ങള്‍ക്ക് മങ്ങലേറ്റു. തീപിടുത്തം സമഗ്രമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്തതോടെ ആരോപണമുന്നയിച്ചവര്‍ പരുങ്ങലിലായി. പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതുപോലെ പ്രസ്താവന പുറത്തിറക്കിയതില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കര്‍ശനമായി നടത്തുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതിപക്ഷത്തിന്റെയും മറ്റു രാഷ്ട്രീയകക്ഷികളുടെയും വായടപ്പിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.സെക്രട്ടറിയേറ്റിലെ തീപിടുത്തെ കടുത്തരീതിയില്‍ പ്രതിപക്ഷവും ബി.ജെ.പിയും ഒത്തുചേര്‍ന്ന് ആക്ഷേപിച്ചതിനെതിരെ സര്‍ക്കാര്‍ നിയമപരമായി നടപടി കൈക്കൊള്ളുമെന്ന് മന്ത്രി എ.കെ.ബാലന്‍. മുഖ്യമന്ത്രിയും സര്‍ക്കാരിന്റെയും ഒത്താശയോടെയാണ് സെക്രട്ടറിയേറ്റിലെ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെടുത്താന്‍ മനപ്പൂര്‍വ്വം തീപിടുത്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന രീതിയിലായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്. ഇതിനെതിരെ നടപടി വേണമെന്നാരോപിച്ച് പ്രതിപക്ഷവും ബി.ജെ.പിയും വലിയ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here