സുഷാന്ത്‌സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയാ ചക്രബര്‍ത്തിക്കെതിരെ നാര്‍ക്കോട്ടിക് കേസ് രജിസ്റ്റര്‍ചെയ്തു

0
69

നടന്‍ സുഷാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. അതില്‍ ഏറ്റവും ഒടുവില്‍ ചര്‍ച്ചയായയത് കര്‍ണ്ണാടക സ്വദേശിയായ നടിയും മോഡലുമായ റിയ ചക്രബര്‍ത്തിയുമായുള്ള ബന്ധമായിരുന്നു. മരണത്തിന്റെ അവസാന നാളുകളില്‍ സുഷാന്ത് തന്റെ താമസസ്ഥലത്തു നിന്നും മാറി റിയയ്ക്ക്‌ക്കൊപ്പം താമസിച്ചു വരികയായിരുന്നുവെന്നും വാര്‍ത്തകളും അഭ്യൂഹങ്ങളും പരന്നിരുന്നു. പക്ഷേ, അതിലെ സത്യാവസ്ഥയെക്കുറിച്ച് ഇപ്പോഴും ഒന്നും വ്യക്തമല്ല. ഇതിനിടെ നടിയുടെ വാട്ട്‌സ്ആപ്പ് മെസേജുകളെക്കുറിച്ച് അന്വേഷിച്ച് നാര്‍ക്കോട്ടിക് കട്രോള്‍ ബ്യൂറോ നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. വാട്ട്‌സ് ആപ് സന്ദേശപ്രകാരം നടിക്കും സുഷാന്തിനും അറിയപ്പെടുന്ന ഡ്രഗ് ഡീലര്‍മാര്‍ വഴി ഡ്രഗ്‌സുകള്‍ കൈമാറിയിരുന്നു എന്ന വ്യക്തമായ രേഖകള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു നടന്‍ സുഷാന്ത് സിംഗ് ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തിന് മാനസിക സംഘര്‍ഷമുണ്ടായിരുന്നുവെന്നും അതിന് പലരും കാരണമായെന്നുമുള്ള അനുമാനത്തില്‍ സുഷാന്തിന്റെ മരണത്തിനെക്കുറിച്ച് വിശദായ അന്വേഷണങ്ങള്‍ നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ബോളിവുഡിലെ ഒട്ടുമിക്ക നടിനടന്മാരെയും ചോദ്യം ചെയ്യുകയും അവര്‍ ഏതെങ്കിലും തരത്തില്‍ സുഷാന്തിന്റെ ആത്മഹത്യയ്ക്ക് കാരണമായോ എന്ന് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് റിയാ ചക്രബര്‍ത്തിയ്‌ക്കെതിരെ എന്‍.സി.ബി ഇത്തരത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here