സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ജനങ്ങളെ മരിക്കാൻ വിട്ട് ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേരളത്തിലേത് ഗൗരവകരമായ സാഹചര്യമാണ്. ഇത്രയും മോശകരമായ റോഡുകൾ ഇന്ത്യയിൽ മറ്റൊരിടത്തുമില്ലെന്നും ഹൈക്കോടതി വിമർശിച്ചു.
റോഡുകളെ കൊല നിലങ്ങൾ ആക്കാൻ അനുവദിക്കാൻ കഴിയില്ല. ഓരോ തവണ ദുരന്തമുണ്ടാകുമ്പോഴും കോടതിക്ക് ഉത്തരവിറക്കാൻ കഴിയില്ല. റോഡപകടങ്ങൾ മനുഷ്യനിർമിത ദുരന്തമാണ്. ഇത് തടയാൻ ജില്ലാ കലക്ടർമാർ കൃത്യമായി ഇടപെടൽ നടത്തണമെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികൾ പരിഗണിക്കവെ ആയിരുന്നു കോടതിയുടെ വിമർശനം.
എന്നാൽ കരാർ കമ്പനികൾക്കാണ് ഉത്തരവാദിത്തമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ വാദിച്ചു. തുടർന്ന് കരാർ സംബന്ധിച്ച രേഖകൾ ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ എൻഎച്ച്എഐയ്ക്ക് നിർദേശം നൽകി. കൂടാതെ ദേശീയപാതകൾ ഒരാഴ്ചയ്ക്കകം ശരിയാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഈമാസം 19ന് ഹർജികൾ വീണ്ടും പരിഗണിക്കും.
തെഹ്‌റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് കുറോഷ് കെയ്‌വാനി എന്നയാളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാനിലെ…
വാഷിംഗ്ടൺ, ഡിസി (മാർച്ച് 18, 2026): ഇറാനുമായുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക അധികാരങ്ങൾ…
ഷിക്കാഗോ: അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ ഇന്ത്യൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഇലനോയി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി. വൻ…
വാഷിംഗ്ടൺ, ഡിസി: ഇറാാനെതിരെയുള്ള സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗാബാർഡ് രംഗത്തെത്തി.…
വിസ്‌കോൺസിൻ : വിസ്‌കോൺസിനിൽ മൂന്ന് വർഷം മുമ്പ് നവജാത ശിശുവായിരുന്ന സ്വന്തം മകളെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന്…
ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) അയർലണ്ട് കൗൺസിലിന് പുതിയ നേതൃത്വം. അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ വളർച്ചയും…