Kerala

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്

മ​ല​പ്പു​റം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 27 സീറ്റുകളിലായാണ്ണ് മുസ്ലിം ലീഗ് ഇത്തവണ മത്സരിക്കുന്നത്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കും രാജ്യസഭയിലേക്കും മത്സരിക്കുന്നവരുടെ പേരുംകൂടി മുസ്‌ലിം ലീഗ് പുറത്തുവിട്ടു.

മൂന്ന് തവണ എംഎൽഎമാരായി ഇരുന്നവർക്ക് ഇത്തവണ സീറ്റില്ല. അതേസമയം, പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീർ, കെ എൻ എ ഖാദർ എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. കൊടുവള്ളി എം.കെ മുനീര്‍ മത്സരിക്കും, പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയാണ് മത്സരിക്കുന്നത്. പി.കെ ഫിറോസ് താനൂരില്‍ മത്സരിക്കും. അഡ്വ. നൂര്‍ബിനാ റഷീദ് കോഴിക്കോട് സൗത്തിലേക്കാണ് മത്സരിക്കുന്നത്. 1996 ന് ശേഷം ഇതാദ്യമായാണ് ഒരു വനിതാ സ്ഥാനാര്‍ഥി ലീഗ് പട്ടികയില്‍ ഇടംപിടിക്കുന്നത്.

സ്ഥാനാർഥികള്‍

മഞ്ചേശ്വരം- എം കെ എം അഷ്റഫ്
കാസര്‍കോട്- എന്‍ എ നെല്ലിക്കുന്ന്
അഴീക്കോട്- കെ എം ഷാജി
കൂത്തുപറമ്പ്- പൊട്ടന്‍കണ്ടി അബ്ദുള്ള
കുറ്റ്യാടി- പാറക്കല്‍ അബ്ദുള്ള
കോഴിക്കോട് സൗത്ത്- നൂര്‍ബിന റഷീദ്
കുന്ദമംഗലം- ദിനേശ് പെരുമണ്ണ (സ്വത.)
കൊടുവള്ളി- എം കെ മുനീര്‍
തിരുവമ്പാടി- സി പി ചെറിയമുഹമ്മദ്
കെണ്ടോട്ടി- ടി വി ഇബ്രാഹിം
ഏറനാട്- പി കെ ബഷീര്‍
മഞ്ചേരി- യു എ ലത്തീഫ്
പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
മങ്കട- മഞ്ഞളാംകുഴി അലി
മലപ്പുറം- പി. ഉബൈദുള്ള
വേങ്ങര- പി കെ കുഞ്ഞാലിക്കുട്ടി
വള്ളിക്കുന്ന്- അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
തിരൂരങ്ങാടി- കെ.പിഎ മജീദ്
താനൂര്‍- പി. കെ ഫിറോസ്
തിരൂര്‍- കുറുക്കോളി മൊയ്തീന്‍
കോട്ടയ്ക്കല്‍- കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍
മണ്ണാര്‍ക്കാട്- എന്‍. ഷംസുുദ്ദീന്‍
ഗുരുവായൂര്‍- കെ.എന്‍.എ ഖാദര്‍
കളമശ്ശേരി- വി. ഇ. ഗഫൂര്‍
കോങ്ങാട്- യു.സി. രാമന്‍

Newsdesk

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

7 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

12 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

1 day ago