മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 27 സീറ്റുകളിലായാണ്ണ് മുസ്ലിം ലീഗ് ഇത്തവണ മത്സരിക്കുന്നത്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കും രാജ്യസഭയിലേക്കും മത്സരിക്കുന്നവരുടെ പേരുംകൂടി മുസ്‌ലിം ലീഗ് പുറത്തുവിട്ടു.
മൂന്ന് തവണ എംഎൽഎമാരായി ഇരുന്നവർക്ക് ഇത്തവണ സീറ്റില്ല. അതേസമയം, പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീർ, കെ എൻ എ ഖാദർ എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. കൊടുവള്ളി എം.കെ മുനീര്‍ മത്സരിക്കും, പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയാണ് മത്സരിക്കുന്നത്. പി.കെ ഫിറോസ് താനൂരില്‍ മത്സരിക്കും. അഡ്വ. നൂര്‍ബിനാ റഷീദ് കോഴിക്കോട് സൗത്തിലേക്കാണ് മത്സരിക്കുന്നത്. 1996 ന് ശേഷം ഇതാദ്യമായാണ് ഒരു വനിതാ സ്ഥാനാര്‍ഥി ലീഗ് പട്ടികയില്‍ ഇടംപിടിക്കുന്നത്.
സ്ഥാനാർഥികള്‍
മഞ്ചേശ്വരം- എം കെ എം അഷ്റഫ്
കാസര്‍കോട്- എന്‍ എ നെല്ലിക്കുന്ന്
അഴീക്കോട്- കെ എം ഷാജി
കൂത്തുപറമ്പ്- പൊട്ടന്‍കണ്ടി അബ്ദുള്ള
കുറ്റ്യാടി- പാറക്കല്‍ അബ്ദുള്ള
കോഴിക്കോട് സൗത്ത്- നൂര്‍ബിന റഷീദ്
കുന്ദമംഗലം- ദിനേശ് പെരുമണ്ണ (സ്വത.)
കൊടുവള്ളി- എം കെ മുനീര്‍
തിരുവമ്പാടി- സി പി ചെറിയമുഹമ്മദ്
കെണ്ടോട്ടി- ടി വി ഇബ്രാഹിം
ഏറനാട്- പി കെ ബഷീര്‍
മഞ്ചേരി- യു എ ലത്തീഫ്
പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
മങ്കട- മഞ്ഞളാംകുഴി അലി
മലപ്പുറം- പി. ഉബൈദുള്ള
വേങ്ങര- പി കെ കുഞ്ഞാലിക്കുട്ടി
വള്ളിക്കുന്ന്- അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
തിരൂരങ്ങാടി- കെ.പിഎ മജീദ്
താനൂര്‍- പി. കെ ഫിറോസ്
തിരൂര്‍- കുറുക്കോളി മൊയ്തീന്‍
കോട്ടയ്ക്കല്‍- കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍
മണ്ണാര്‍ക്കാട്- എന്‍. ഷംസുുദ്ദീന്‍
ഗുരുവായൂര്‍- കെ.എന്‍.എ ഖാദര്‍
കളമശ്ശേരി- വി. ഇ. ഗഫൂര്‍
കോങ്ങാട്- യു.സി. രാമന്‍
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…