തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്തയെ തെരഞ്ഞെടുത്തു. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.
നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31 ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ ചീഫ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 1986 ബാച്ച് ഐ.എ.എസുകാരനാണ് ഡോ. വിശ്വാസ് മെഹ്ത. അദ്ദേഹത്തിന് അടുത്ത വര്‍ഷം ഫെബ്രുവരി വരെ സര്‍വീസുണ്ട്.
ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ളതും ഡോ. വിശ്വാസ് മെഹ്തയ്ക്ക് അനുകൂല ഘടകമായി. രാജസ്ഥാനിലെ ദുംഗാപൂര്‍ സ്വദേശിയാണ്.
വിശ്വാസ് മെഹ്തയേക്കാള്‍ സീനിയറായ മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കേരള കേഡറില്‍ ഉണ്ടെങ്കിലും അവര്‍ കേന്ദ്രത്തില്‍ സെക്രട്ടറിമാരാണ്. അവര്‍ സംസ്ഥാന സര്‍വീസിലേക്ക് മടങ്ങിവരാനുള്ള സാധ്യത കുറവാണ്.
1984 ബാച്ച് ഐ.എ.എസ് ഓഫീസറായ ടോം ജോസ് 2018 ജൂലൈയിലാണ് സംസ്ഥാനത്തിന്റെ 45-ാമത് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിനെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതലയുള്ള ഓഫീസറായി സര്‍ക്കാര്‍ നിയോഗിച്ചേക്കുമെന്നാണ് സൂചന.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…