തിരുവനന്തപുരം: കേരളത്തില്‍ 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,120 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3333 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 222 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 423 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,637 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2363 പേര് രോഗമുക്തി നേടി. ഇതോടെ 20,180 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,89,100 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,547 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,193 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2354 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 180 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാരീസ്: ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ദേഷ്യവും നാണക്കേടും തോന്നുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. രാജ്യത്തെ തകർക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നും…
3 ലക്ഷത്തിലധികം ജീവനക്കാരുടെ സമരത്തിന് പിന്നാലെ ചർച്ചകൾ; പുതിയ കരാറിനായി €1.2 ബില്യൺ നീക്കിവെച്ച് സർക്കാർ ഡബ്ലിൻ: അയർലൻഡിലെ പൊതുമേഖലാ…
അയർലൻഡിൽ മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരായ ബോധവൽക്കരണവും റോഡ് സുരക്ഷയും ശക്തമാക്കാൻ പുതിയ നീക്കവുമായി റോഡ് സേഫ്റ്റി അതോറിറ്റി (RSA). ഹോട്ടലുകളിലും പബ്ബുകളിലും…
അയർലൻഡിൽ വർഷങ്ങളായി ഒഴിഞ്ഞുകിടന്നതും ജീർണാവസ്ഥയിലായിരുന്നതുമായ 7,000ത്തിലധികം വീടുകൾ നവീകരിച്ച് വീണ്ടും താമസയോഗ്യമാക്കി. വീടുകളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി സർക്കാർ നൽകുന്ന Vacant…
ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടത്തിവരുന്ന Anointing Fire Bible Convention (Malayalam) ഒക്ടോബർ 24 ശനിയാഴ്ച ബ്യൂമൗണ്ടിലെ…
അയർലൻഡിലെ ആരോഗ്യസേവന വിഭാഗമായ HSE (Health Service Executive) ജീവനക്കാർക്ക് അർഹതയില്ലാതെ അധികമായി നൽകിയ 30 മില്യൺ യൂറോയിലധികം തിരിച്ചുപിടിക്കാൻ…