Global News

മാർ സ്ലീവാ മെഡിസിറ്റി പാലാ അഞ്ചാം വർഷത്തിലേക്ക്

പാലാ: ആതിഥ്യമര്യാദ കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ മാർ സ്ലീവാ മെഡിസിറ്റി പാലായെ ലോകനിലവാരത്തിൽ ഉയർത്തുകയാണ് ലക്ഷ്യമെന്ന്  പാലാ രൂപത ബിഷപ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയുടെ നാലാം വാർഷിക ആഘോഷവും ആശുപത്രി ദിനാചരണവും  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. 
ആതുര സേവന രംഗത്ത് അന്താരാഷ്ട്രാ ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കി 2018ൽ ആണ്  മാർ സ്ലീവാ മെഡിസിറ്റി പാലാ പ്രവർത്തനം തുടങ്ങിയത്.  അഞ്ചാം വർഷത്തിലേക്കു പ്രവേശിച്ചതിന്റെ ഭാഗമായി പുതിയതായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അഞ്ച് കർമ്മ പദ്ധതികളുടെ പ്രഖ്യാപനവും അഭിവന്ദ്യ ബിഷപ് നിർവഹിച്ചു.
എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ നേടിയ ആശുപത്രിയിൽ  നാലാം വാർഷികത്തിന്റെ ഭാഗമായി 4.0 എന്ന പേരിൽ  പ്രഖ്യാപിച്ച 18 ഇന കർമ്മ പരിപാടികൾ മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും  കൂട്ടായ പരിശ്രമത്തിൽ ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചത് അഭിമാനകരമായ നേട്ടമായെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു.
45 ചികിത്സ വിഭാഗങ്ങളും 200 ൽ പരം വിദഗ്ധ ഡോക്ടർമാരും ഉള്ള ആശുപത്രിയിൽ 4 വർഷത്തിനുള്ളിൽ 12 ലക്ഷത്തോളം കൺസൾട്ടേഷൻ സേവനങ്ങൾ നടത്തിയത് കൂടാതെ , 2000 ൽ അധികം മുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ, 26 വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ, മൂന്നര ലക്ഷത്തോളം റേഡിയോളജി പഠനങ്ങൾ എന്നിവയും വിജയകരമായി പൂർത്തിയാക്കി. 650 കിടക്കക്കുള്ള ആശുപത്രിയിൽ 23 സൂപ്പർ സ്പെഷ്യാലിറ്റികളും,19  സ്പെഷ്യാലിറ്റികളും പ്രവർത്തിച്ചു വരുന്നു.

വാർഷിക, ഓണാഘോഷ പരിപാടികളുടെ ഭാഗമായി ജീവനക്കാർക്കായി നടത്തിയ വിവിധ കലാ, കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും ചടങ്ങിൽ നടത്തി. ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ടസ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ പ്രസംഗിച്ചു. ആശുപത്രി ഫിനാൻസ്, മെറ്റീരിയൽസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഡയറക്ടർ റവ.ഡോ.ഇമ്മാനുവൽ പാറേക്കാട്ട്, ആശുപത്രി ആയുർവേദ, ഹോമിയോപ്പതി, നാച്ചുറോപ്പതി ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് എന്നിവർ പങ്കെടുത്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

7 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

8 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

9 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago