ന്യൂഡൽഹി: പ്രവാസികൾക്ക് വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കാം. ഇതിനായി ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം അവതരിപ്പിച്ച് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ആർബിഐയുടെ ധന നയ അവലോകത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന പൗരന്മാർക്കും ഈ സൗകര്യം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്ക് ഇന്ത്യയിലെ അവരുടെ കുടുംബങ്ങൾക്ക് വേണ്ടി ബില്ലുകൾ അടയ്ക്കാൻ ഇതിലൂടെ സാധിക്കും. വിദ്യാഭ്യാസ ബില്ലുകളും വിവിധ യൂട്ടിലിറ്റി ബില്ലുകളും വായ്പകളും ഇനി മുതൽ പ്രവാസികൾക്ക് തടസ്സമില്ലാതെ നേരിട്ട് അടയ്ക്കാൻ സാധിക്കും.
എൻപിസിഐ ഭാരത് ബിൽപേ ലിമിറ്റഡിന്റെ ഉടമസ്ഥതയിലായിരിക്കും ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം പ്രവർത്തിക്കുക. നിലവിൽ ഇന്ത്യയിലെ താമസക്കാർക്ക് മാത്രമേ ബിബിപിഎസ് പ്രവേശനം സാധ്യമാകൂ. പ്രവാസികൾക്ക് കൂടി ഇന്ത്യയിലെ അവരുടെ കുടുംബങ്ങൾക്ക് വേണ്ടി യൂട്ടിലിറ്റി, വിദ്യാഭ്യാസം, മറ്റ് ബിൽ പേയ്‌മെന്റുകൾ എന്നിവ സുഗമമാക്കുന്നതിന് വേണ്ടി ബിബിപിഎസിനെ പരിഷ്കരിക്കാൻ ശക്തികാന്ത ദാസ് നിർദേശിച്ചു.
ഇക്കാര്യത്തിൽ ആവശ്യമായ നിർദേശങ്ങൾ കേന്ദ്ര ബാങ്ക് ഉടൻ പുറപ്പെടുവിക്കും. സുഗമമായ ബിൽ പേയ്‌മെന്റ്, ഉപഭോക്തൃ പരാതി പരിഹാര സംവിധാനം, ഏകീകൃത ഉപഭോക്തൃ കൺവീനിയൻസ് ഫീസ് മുതലായവയ്‌ക്കായി ബിബിപിഎസ് ഉപകാരപ്പെടും എന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രവുമല്ല വിശ്വസനീയമായ പണമിടപാടുകൾ നടത്താൻ പ്രവാസികൾക്ക് ഇതിനി മുതൽ ബിബിപിഎസിന്റെ സേവനം പ്രയോജനപ്പെടുത്താം. കേന്ദ്രീകൃത ഉപഭോക്തൃ പരാതികൾ പരിഹരിക്കാനുള്ള സംവിധാനം, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുമ്പോൾ യൂണിഫോം കസ്റ്റമർ കൺവീനിയൻസ് ഫീസ്, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പേയ്‌മെന്റുകൾ തുടങ്ങിയവ നടത്താൻ നിലവിൽ ബിബിപിഎസിന്റെ സഹായത്തോടെ സാധിക്കും
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…